കുമ്പള ശാന്തി പള്ളത്ത് കാറും ബസ്സും കൂട്ടിയിടിച്ച് നാലുപേർക്ക് ഗുരുതരം
കുമ്പള : കുമ്പള- മുള്ളേരിയ കെ എസ് ടി പി റോഡിൽ വാഹനാപകടം.. കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ യാത്രക്കാരായ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 8:30 മണിയോടെ ശാന്തിപള്ളം എക്സൈസ് ഓഫീസിന് സമീപത്തുള്ള വളവിലാണ് അപകടം. ബദിയടുക്ക ഭാഗത്തേക്ക് പോവുകയായിരുന്നു കാറും കുമ്പളയിലേക്ക് വരികയായിരുന്നു സ്വകാര്യബസ്സമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാർപൂർണമായും തകർന്നു. ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്ന ആളെ കാർ വെട്ടിപ്പൊളിച്ചാണ്പുറത്തെടുത്തത്. കാർ യാത്രക്കാരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. ബസ് യാത്രക്കാരായ കന്യപ്പാടിയിലെ മുസ്‌ക്കാൻ (23), നീർച്ചാലിലെ ദീപിക (22), ഭാസ്കര നഗറിലെ സുജാത (40) എന്നിവരെയും മറ്റുള്ള പരിക്കേറ്റ യാത്രക്കാരെയും കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments