ഇടതുപക്ഷ ജനാധി പത്യ മുന്നണി അജാനൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടന്നു.
വെള്ളിക്കോത്ത് : നിയമസഭ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഗോവിന്ദൻ പള്ളി ക്കാപ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള അജാനൂർ ലോക്കൽ തിരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കൺവെൻഷൻ അടോട്ട് ജോളി യൂത്ത് സെന്ററിൽവച്ച് നടന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞ ങ്ങാട് മണ്ഡലം ചെയർമാൻ വി.കെ രാജൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാരായണൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി. എം പൊക്ലൻ, എ. തമ്പാൻ, മൂലക്കണ്ടം പ്രഭാകരൻ, ദേവി രവീന്ദ്രൻ, സോയ. കെ.കെ, കെ. സി. മുഹമ്മദ് കുഞ്ഞി, ചെറാക്കോട്ട് കുഞ്ഞികണ്ണൻ, കെ. രാധാകൃഷ്ണൻ,വി. വി.തുളസി, പി. കെ. മഞ്ജിഷ, ഷാജി മാവുങ്കാൽ എന്നിവർ സംസാരിച്ചു. വി. ഗിനീഷ് സ്വാഗതം പറഞ്ഞു.
അജാനൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി കെ. വി. കൊട്ടൻ കുഞ്ഞിയെയും കൺവീനറായി വി. ഗിനീഷിനെയും തെരഞ്ഞെടുത്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അജാനൂർ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വി. കെ. രാജൻ നിർവഹിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments