*കേരളം ചുറ്റാൻ ഒരുങ്ങി ‘ഇന്ദിര ഗ്യാരന്റി’ ബസ്; വാഗ്ദാനങ്ങളെ ബ്രാൻഡാക്കി കോൺഗ്രസ് പ്രചാരണം*
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതല പ്രചാരണത്തിന് ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി.
‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസിൽ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര, ക്ഷേമപെൻഷനുകൾ 3000 രൂപ ആയി ഉയർത്തും, യുവജനങ്ങൾക്ക് ബിസിനസ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ പലിശരഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നീ ആറു വാഗ്ദാനങ്ങളാണ് ബസിന്റെ വശങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്.
‘പുതുയുഗ കേരളത്തിന് ഇന്ദിര ഗ്യാരന്റി’ എന്നാണ് ബസിന്റെ പിന്നിൽ സ്റ്റിക്കർ പതിപ്പിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ദിര ഗാന്ധി എന്നിവരുടെ ചിത്രങ്ങളാണ് ബസിന്റെ പുറം വശങ്ങളിൽ ഉള്ളത്. ഇൻഷുറൻസ് സംബന്ധിച്ച എഴുത്തിനൊപ്പം ഉമ്മൻ ചാണ്ടിയുടെ ചിത്രം ഉണ്ട്. മറ്റ് കേരള നേതാക്കളുടെ ചിത്രങ്ങളൊന്നും ബസിൽ ഇടം നേടിയിട്ടില്ല. 14 ജില്ലകളിലും ബസ് എത്തിക്കുമെന്നാണ് സംഘാടകർ പറയുന്നത്.
38 സീറ്റുള്ള ബസിന്റെ ആദ്യ യാത്രയിൽ ആരോഗ്യമേഖലയിലെ താളപ്പിഴകളുടെ ഇരയായ കെ.കെ.ഹർഷിന ഉൾപ്പെടെ സമൂഹത്തിന്റെ ആറു മേഖലകളിൽ നിന്നുള്ള വ്യക്തികളും യുഡിഎഫ് നേതാക്കളുമാണ് സഞ്ചരിക്കുക. ഫ്ലാഗ് ഓഫിനു ശേഷം ബസ് കേരളത്തിൽ ഉടനടീളം പോവുകയും ജില്ലകളിലെ പ്രധാന പോയിന്റുകളിൽ പ്രചാരണ ബോധവത്കരണ പരിപാടികളിൽ ഉൾപ്പെടുത്താനാണ് പദ്ധതി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments