Breaking News

*കെ.സുധാകരൻ കെപിസിസി**അധ്യക്ഷ ചുമതലയിലേക്ക്..?*

കെ.സുധാകരന് കെപിസിസി താൽകാലിക അധ്യക്ഷ ചുമതല നല്‍കിയേക്കുമെന്ന് സൂചന. അടിയന്തിരമായി ഡല്‍ഹിയിലേക്ക് എത്താൻ എഐസിസി നിർദ്ദേശം നല്‍കി. ഇന്നലെ രാത്രിയോടെയാണ് കെ.സുധാകരന് ഡല്‍ഹിയിലേക്ക് എത്താനുള്ള നിർദേശം ലഭിച്ചത്. അദ്ദേഹം ഇന്ന് പുലർച്ചയോടെ ഡല്‍ഹിയിലേക്ക് തിരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് മത്സരിക്കുന്നത് സണ്ണി ജോസഫാണ്. എല്‍ഡിഎഫിന്റെ സ്ഥാനാർഥിയായി കെ.കെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമാണ് പേരാവൂരില്‍ നടക്കുക. സ്ഥാനാർഥി പൂർണസമയവും മണ്ഡലത്തില്‍ ഇല്ലെങ്കില്‍ അത് വിജയ പരാജയങ്ങളെ ബാധിച്ചേക്കും. അതുകൊണ്ടുതന്നെ കെപിസിസി പ്രസിഡണ്ട് കൂടിയായ സണ്ണി ജോസഫ് മണ്ഡലത്തില്‍ മുഴുവൻ സമയവും പ്രവർത്തനം നടത്തുകയാണ്. ചെറിയ ഭൂരിപക്ഷത്തിലാണ് സണ്ണി ജോസഫ് കഴിഞ്ഞതവണ പേരാവൂരില്‍ വിജയിച്ചത്. സ്വാഭാവികമായും കുറച്ചധികം ശ്രദ്ധ മണ്ഡലത്തില്‍ കൊടുത്തില്ലായെങ്കില്‍ ഒരുപക്ഷെ കെപിസിസി അധ്യക്ഷൻ മണ്ഡലത്തില്‍ തോല്‍കാനുള്ള സാധ്യതയും ഉണ്ട്. സണ്ണി ജോസഫിന് പൂർണമായും മണ്ഡലത്തില്‍ കേന്ദ്രീകരിക്കാനുള്ള സമയം അനുവദിച്ചതോടെയാണ് താത്കാലികമായി കെപിസിസിക്ക് അധ്യക്ഷനെ വേണമെന്ന ആലോചനയിലേക്ക് നേത്യത്വം എത്തിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments