Breaking News

*രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം; 20,400 മെട്രിക് ടണ്‍ എല്‍പിജി വഹിച്ചുള്ള കപ്പല്‍ ഇന്ന് ഇന്ത്യയിലെത്തും*

രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം. 20,400 മെട്രിക് ടണ്‍ എല്‍പിജി വഹിച്ചുള്ള ജഗ് വിക്രം കപ്പല്‍ ഇന്ന് ഇന്ത്യയിലെത്തും. ഗുജറാത്തിലെ കാണ്ഡല തുറമുഖത്താണ് കപ്പല്‍ നങ്കൂരമിടുക. കപ്പലില്‍ 24 നാവികരാണുള്ളതെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ കപ്പല്‍ ഏപ്രില്‍ 11ന് ആണ് ഹോര്‍മുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.


ഈ കപ്പല്‍ എത്തുന്നതോടെ ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിയ്ക്ക് ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്കയും ഇറാനും തമ്മിലുള്ള 14 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം ഈ തന്ത്രപ്രധാന മാര്‍ഗം വഴി സഞ്ചരിക്കുന്ന ആദ്യ ഇന്ത്യന്‍ കപ്പലാണ് ഇത്. വാണിജ്യ സിലിണ്ടറുകളുടെ വിതരണം 70 ശതമാനമാക്കി പുനഃസ്ഥാപിച്ചതായും കേന്ദ്രം അറിയിച്ചു. ഇന്ധനം വഹിച്ചുള്ള 15 കപ്പലുകള്‍ കൂടി ഹോര്‍മുസ് കടക്കാനുണ്ട്. മറ്റു രാജ്യങ്ങളുമായി നയതന്ത്ര ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. കുവൈത്ത്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ സംസാരിച്ചിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments