Breaking News

*സീജോത്സവം 26**മെയ് 1 ന്**വിളംബരം വർണാഭമായി*

ചെമ്മനാട് : ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ,  ഒ എസ് എ സംയുക്താഭിമുഖ്യത്തിൽ സീജോത്സവ് 26 എന്ന പേരിൽ  മെയ് ഒന്നിന് നടത്തുന്ന സർവീസിൽ നിന്നും വിരമിച്ച സ്കൂൾ പ്രിൻസിപ്പൽ ഡോ സുകുമാരൻ നായർ മാഷ് , സ്കൂളിൽ നിന്നും വിരമിക്കുന്ന ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക ശ്രീലത ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും പൂർവ്വവിദ്യാർത്ഥി സംഗമവും പരിപാടിയുടെ ഭാഗമായി   വിളംബരം എന്ന പരിപാടി ചന്ദ്രഗിരി പാലത്തിന് സമീപം ചെണ്ട മേള മുട്ടി വിളംബരം ചെയ്ത് ആരംഭിച്ചു. പബ്ലിസിറ്റി ചെയർമാൻ ഹാഫിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.  പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നാസർ കുരിക്കൾ സീജോത്സവ് 2026 വിശദീകരണം നടത്തി. സ്ക്കൂൾ പ്രിൻസിപ്പലും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജിജി തോമസ്  സീജോത്സവ് തീം സോങ്ങ് റിലീസ് ചെയ്തു. തീം സോങ്ങിൻ്റെ രചന ഷുക്കൂർ കുരിക്കൾ കടവത്ത് , ആലാപനം റാഷിദ് എ ബി , ഷമീം കൊളംബക്കാൽ വീഡിയോ എഡിറ്റും അഫ്നാൻ മൊയ്തീൻ വീഡിയോഗ്രാഫിയുംചെയ്തു.  അദ്നാൻ അബൂബക്കർ ഉറുദു ഗസൽ ആലാപനവും നാസർ കുരിക്കൾ ഹാർമോണിയവും പൂർവ്വ വിദ്യാർത്ഥികളായ മുഹമ്മദ് സബാഹ് അറബി ഗാനവും ഖാലിദ് ബടക്കുംബാത്ത് മാപ്പിളപ്പാട്ടും  അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ബി ച്ച് അബ്ദുൽ ഖാദർ, സംഘാടക സമിതി കൺവീനറും സ്കൂൾ ഹെഡ്മാസ്റ്റർ കെ വിജയൻ മാഷ്, ട്രഷറർ  സി എം എസ് ഖലീലുള്ള,  ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ,  പി.ടി.എ കമ്മിറ്റി ഭാരവാഹികൾ, മദർ പി.ടി.എ. പ്രസിഡൻ്റ് സാബിറ അൻവർ, ഒ എസ് എ ഭാരവാഹികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു. പബ്ലിസിറ്റി കൺവീനർ ഉമറുൽ ഫാറൂഖ് മാഷ് സ്വാഗതവും ജലീൽ പാലോത്ത് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments