Breaking News

അമിഗോസ് ഉളുവാർ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ക്രിക്കറ്റ് ടൂർണമെൻ്റിന് തിങ്കളാഴ്ച തുടക്കം

കുമ്പള : കുമ്പള ഉളുവാറിലും പരിസര പ്രദേശങ്ങളിലും നിരവധി ജീവൽ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന
അമിഗോസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഉളുവാർ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ ലെവൽ ക്രിക്കറ്റ് ടൂർണ്ണമെൻറ് തിങ്കൾ , ചൊവ്വ, ബുദ്ധൻ ദിവസങ്ങളിൽ  ഉളുവാർ ബായിക്കട്ട ഗ്രൗണ്ടിൽ നടക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ടീമുകളും, കളിക്കാരും അണി നിരക്കും.  വൈകുന്നേരം മൂന്നു മണി മുതൽ ടൂർണ്ണമെൻറുകൾ ആരംഭിക്കും. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജെ.ആർ ബ്രദേഴ്സ്, ഗ്രീൻ സ്റ്റാർ പെഡന, എസ്.പി.യു നരസിoഹം, ഷാഫ്റ്റ് സുബ്രി അവേ, ചീത്ത തെരുവത്ത്, റെഡ് സ്റ്റാർ ഉപ്പള, 96 ബദിയടുക്ക, സ്പാർടെൻസ്, അമീഗോസ് ഉളുവാർ, സമാൻ കൾപ്പാറ, മുംബൈ ക്രിക്കറ്റ് മാഫിയ, ഗ്രീൻ ആർമി വിദ്യാഗിരി, കുംത്തൂർ ഇലവൻ, ഹിമാലയ അരിക്കൽസ്, ടീം അൽ-ഫല, ഡീമോബ്സ് തുടങ്ങിയ ടീമുകൾ പങ്കെടുക്കും.  തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിക്ക് കർണ്ണാടക സ്പീക്കർ യു.ടി ഖാദർ ഉൽഘാടനം ചെയ്യും. എ.കെ.എം അഷ്റഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, അഡ്വ: സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, തുടങ്ങി ജന പ്രധിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ സാംസ്കാരിക നേതാക്കൾ, ഉദ്യോഗസ്ഥർ  സംബന്ധിക്കും.
      യൂസുഫ് ഉളുവാർ. റഹീസ്, ശരീഫ് പി.പി. അബ്ദുൽ റഹ്മാൻ ആരിഫ്, ജലീൽ ഉളുവാർ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments