Breaking News

മംഗളൂരുവിൽ നിന്ന് വൈകുന്നേരങ്ങളിൽ കാസർഗോഡ് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസ് ക്ഷാമം പരിഹരിക്കണം: പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

മഞ്ചേശ്വരം : മംഗളൂരുവിൽ നിന്ന് വൈകുന്നേര സമയങ്ങളിൽ കാസർഗോഡ് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകളുടെ അപര്യാപ്തത മൂലം യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടുന്നതായി പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു. അടിയന്തിരമായി കൂടുതൽ സർവീസുകൾ ആരംഭിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രത്യേകിച്ച് ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രികളിൽ എത്തുന്ന രോഗികളും അവരുടെ കൂട്ടിരിപ്പുകാരും, പഠനാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും, ദിവസേന ജോലി ആവശ്യാർത്ഥം യാത്ര ചെയ്യുന്ന തൊഴിലാളികളും വൈകുന്നേരങ്ങളിൽ ബസ് ലഭിക്കാതെ വലയുകയാണ്. സ്വകാര്യ വാഹനങ്ങളെയോ അമിത നിരക്ക് ഈടാക്കുന്ന മറ്റ് യാത്രാമാർഗങ്ങളെയോ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. വൈകിട്ട് മൂന്നു മണിമുതൽ രാത്രി ഏട്ട് മണിവരെ ഈ ദുരിതയാത്ര യാത്രകാർ അനുഭവിക്കുന്നു  കുഞ്ചത്തൂർ മഞ്ചേശ്വരം ഹൊസംഘടി ഉപ്പള ബന്തിയോട് കുമ്പള മൊഗ്രാൽ പുത്തൂർ കാസറഗോഡ് തുടങ്ങിയ ഒരുപാട് പ്രദേശങ്ങളിലെ യാത്രക്കാരാണ് കെഎസ്ആർടിസി ബസിനെ ആശ്രയിക്കുന്നത്

മംഗളൂരു-കാസർഗോഡ് റൂട്ടിൽ വൈകുന്നേരവും രാത്രി സമയങ്ങളിലും അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ കെഎസ്ആർടിസിയും ബന്ധപ്പെട്ട അധികാരികളും ഉടൻ ഇടപെടണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഇബ്രാഹിം തോക്ക അധ്യക്ഷത വഹിച്ചു  ഇബ്രാഹിം ഉപ്പള കാസിം ഉപ്പള മുഹമ്മദ് ഗുഡ്ഡ മുനീർ പോസോട്ട് സലാം ഉദ്യാവർ അഷ്‌റഫ്‌ ബദരിയാ നഗർ കുമ്പള റസാഖ് മുളിയടുക്ക ബഷീർ കജാലം കുമ്പള അബ്സർ മള്ളൻകൈ മൻസൂർ ബേക്കൂർ (പിസിഎഫ് റിയാദ് ) തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments