*ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ അവസാനവാരം; പരീക്ഷ എഴുതിയത് 2.6 ലക്ഷം വിദ്യാർഥികൾ*
ന്യൂഡൽഹി : 2026-ലെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രിൽ അവസാനവാരം പ്രഖ്യാപിച്ചേക്കും. ഫലപ്രഖ്യാപന തിയതിയെക്കുറിച്ച് സിഐഎസ്‌സിഇയിൽ (CISCE) നിന്ന് ഇതുവരെ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. എന്നാൽ മുൻവർഷങ്ങളിലേതിന് സമാനമായി ഈ സമയത്തുതന്നെ ഇത്തവണയും ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2.6 ലക്ഷത്തിനടുത്തു വിദ്യാർഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്.
https://chat.whatsapp.com/DC4VkRchVIOLRsjSqe74DC?mode=gi_t
ക്യുആർ കോഡുകൾ രേഖപ്പെടുത്തിയ മാർക്ക് ലിസ്റ്റുകളാണ് സിഐഎസ്‌സിഇ ഇത്തവണ നൽകുന്നത്. ഇന്ത്യയിലുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ഈ രേഖകൾ ഔദ്യോഗികമായി ഉപയോഗിക്കാവുന്നതാണ്. 2025 ലെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലത്തിൽ 99.02 ആയിരുന്നു രാജ്യത്തെ വിജയശതമാനം. ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളായിരുന്നു പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. https://cisce.org/,https://results.cisce.org/ തുടങ്ങിയ പ്ലാറ്റ്‍ഫോമുകളിലൂടെ വിദ്യാർഥികൾക്ക് ഫലം അറിയാം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments