മർഹൂം അന്ത്രു ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു
ബന്തിയോട് : കഴിഞ്ഞ ആഴ്ച വിടപറഞ്ഞ ബഹുമാന്യനായ അന്ത്രു ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും അട്ക മുബാറക്ക് മസ്ജിദിൽ വച്ച് നടന്നു ഇന്നലെ അസർ നമസ്കാരത്തിന് ശേഷം മുബാറക് മസ്ജിദിൽ വെച്ച് നടന്ന ചടങ്ങിൽ പണ്ഡിതന്മാർ കുടുംബക്കാർ പരിസരപ്രദേശവാസികൾ നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു കുമ്പോൾ ജുമഹാ മസ്ജിദ് ഇമാം ഷബീർ ഫൈസി അന്ത്രു ഹാജി അനുസ്മരണ പ്രഭാഷണം നടത്തി അദ്ദേഹത്തിന്റെ ജീവിത കാലത്ത് ചെയ്ത ഓരോ നന്മകൾ അനുസ്മരിച്ചു അട്ക മുബാറക് മസ്ജിദ് ഇമാം ഫാറൂഖ് സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി മുബാറക്ക് മസ്ജിദ് ഭാരവാഹികളായ ഹാജി അബ്ദുറഹ്മാൻ ഭണ്ഡസാല മൊയ്‌ദീൻ സർഗം ഹമീദ് സൂപ്പർ മൊയ്‌ദീൻ ബാറ്റിക്ക് ഖാദർ ബി കെ ബാവ അട്ക കുടുംബാങ്ങളായ ഇബ്രാഹിം (ജിദ്ദ മക്ക കെഎംസിസി) അബ്ദുള്ള ബി എം പി തുടങ്ങിയവർ സംബന്ധിച്ചു! അന്ത്രു ഹാജിയുടെ അവസാന ദിവസങ്ങൾ പള്ളികളിൽ കൂടുതൽ സമയം ചിലവഴിച്ച് പള്ളികളിൽ വരുന്നവരെ പരിചയം പുതുക്കിയും സൗഹാർദ്ദം സ്ഥാപിച്ചിരുന്നു എന്റെ കുടുംബം ഒരു മുക്രി കുടുംബവും അന്ത്രു ഹാജിയുടെ കുടുംബവും മുക്രി കുടുംബം തന്നെയായിരുന്നു പണ്ട് കാലം മുതൽ ഇരു കുടുംബവും തമ്മിൽ ബന്ധങ്ങൾ ഉണ്ടായിരുന്നു എന്റെ മകൻ മുഹമ്മദ് മിഷാൽ മുബാറക്ക് മസ്ജിദിൽ നിന്നും ബാങ്ക് വിളിക്കുന്നത് ഞാൻ പല പ്രാവശ്യം കേട്ടിട്ടുണ്ട് അതിന് അവന് പ്രചോദനവും പ്രോത്സാഹനവും നൽകിയത് ബഹുമാന്യനായ അന്ത്രു ഹാജി അവർകളാണ് ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു മൂസ അട്ക (പിഡിപി ) അനുസ്മരിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments