Breaking News

*53കൊല്ലം..... ഹാർമോണിയം പെട്ടിയിൽമാപ്പിളപ്പാട്ടുകൾ മീട്ടിയകലാകാരൻ; യാത്രക്കാരുടെപ്രിയപ്പെട്ട 'ഹാർമോണിയം അലവിക്ക' വിടവാങ്ങി..!*

മലപ്പുറം : കോഴിക്കോട് ജില്ലകളിലെ ബസ് സ്റ്റാൻഡുകളിലും അങ്ങാടികളിലും തന്റെ ഹാർമോണിയം പെട്ടിയിൽ മാപ്പിളപ്പാട്ടുകളുടെഈണം മീട്ടി യാത്രക്കാരുടെ മനംകവർന്നിരുന്ന അലവിക്ക (കാരാട്ട് ചോല അലവി) അന്തരിച്ചു. കൊണ്ടോട്ടി ഓമാനൂർ പൊന്നാട് ഇരുപ്പൻ തൊടി സ്വദേശിയാണ്.

53 കൊല്ലത്തിൽ അധികം കാലമായി കൊണ്ടോട്ടി, എടവണ്ണപ്പാറ,അരീക്കോട്, കിഴിശ്ശേരി, മഞ്ചേരി, മലപ്പുറം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ ബസ് സ്റ്റാൻഡുകളിലും അങ്ങാടികളിലും അലവിക്കസുപരിചിതനായിരുന്നു.

മാപ്പിളപ്പാട്ടുകളുടെ തനത് വീരടികൾ തന്റെ ഹാർമോണിയത്തിൽ വായിച്ച് യാത്രക്കാരെയും വഴിയാത്രക്കാരെയും അദ്ദേഹംആകർഷിച്ചിരുന്നു. ലാളിത്യം നിറഞ്ഞ പെരുമാറ്റം കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറിയ അദ്ദേഹം, സംഗീതത്തെ ഉപജീവനമാർഗ്ഗത്തോടൊപ്പം ഒരു തപസ്യയായും കൊണ്ടുനടന്ന വ്യക്തിയായിരുന്നു.

മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകീട്ട് 3 മണിക്ക് പൊന്നാട് ജുമാ മസ്ജിദിൽ നടക്കും. കരിപ്പൂരിന്റെയും മലപ്പുറത്തെയും തെരുവുകളിൽ ഇനി ആ ഹാർമോണിയം സംഗീതം കേൾക്കില്ലെന്ന വേദനയിലാണ് നാട്ടുകാരും സംഗീത പ്രേമികളും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments