*ഐഷിൻ ഫാത്തിമ കുരിക്കളുടെ ചിത്രപ്രദർശനം സ്കൂൾ വാർഷിക വേദിയിൽ ശ്രദ്ധേയമായി.*
ചെമ്മനാട് : ഗവ.യു. പി സ്കൂൾ ചെമ്മനാട് വെസ്റ്റ് സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി ഐഷിൻ ഫാത്തിമ കുരിക്കളുടെ ചിത്രങ്ങളുടെ പ്രദർശനം സ്കൂൾ വാർഷിക വേദിയിൽ വെച്ച് ശ്രദ്ധേയമായി.
കാഞ്ഞങ്ങാട് ലളിതകലാ അക്കാദമി ഗാലറിയിൽ നടത്തിയ കുട്ടികളുടെ ചിത്ര പ്രദർശനത്തിൽ ഐഷിൻ്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്ന
കഴിഞ്ഞ വേനലവധിക്കാലം മുതൽ ഇതു വരെയായി 48 ചിത്രങ്ങളാണ് ഈ കുഞ്ഞു ചിത്രകാരി വരച്ചിരിക്കുന്നത്.
കാസർകോട് ജില്ലാ ശിശു ക്ഷേമ സമിതി നടത്തിയ നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റ് സ്മാരക ബാല ചിത്ര രചന മത്സരത്തിൽ എൽ. പി. വിഭാഗ ത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാന തല ചിത്രരചന മത്സരത്തിന് യോഗ്യത നേടുകയും ചെയ്തിരുന്നു.
ഗുരു കൂടിയായ കേരള ലളിത കലാ അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ പ്രദർശനം ഉദ്‌ഘാടനം ചെയ്തു.
ഐ. ടി. സ്കൂൾ ജില്ലാ കോ ഓർഡിനേറ്റർ റോജി ജോസഫ്, മുൻ എ ഇ ഒ ഗംഗാധരൻ പി , ഹെഡ് മാസ്റ്റർ ബെന്നി പി.ടി, പി. ടി. എ പ്രസിഡൻ്റ് അമീർ ബി പാലോത്ത്, എസ് എം സി ചെയർമാൻ നാസർ കുരിക്കൾ, സംഘാടക സമിതി ട്രഷറർ മഹ്റൂഫ് എം കെ , എസ് എം സി ചെയർ പേഴ്സൺ ഉഷാകുമാരി സി തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്മനാട് കടവത്തെ ഷുക്കൂർ കുരിക്കൾ - സമീറ ദമ്പതികളുടെ മകളാണ് ഐഷിൻ ഫാത്തിമ കുരിക്കൾ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments