Breaking News

*ആദ്യ ബാച്ചിൽ തന്നെ നൂറുമേനി വിജയവുമായി എമിൻ ഇന്റർനാഷണൽ അക്കാദമി*

കുണിയ : ആദ്യത്തെ സി.ബി.എസ്.ഇ (CBSE) പത്താം ക്ലാസ് പരീക്ഷയിൽ തന്നെ നൂറു ശതമാനം വിജയം കൈവരിച്ച് കുണിയ എമിൻ ഇന്റർനാഷണൽ അക്കാദമി. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉന്നത വിജയത്തോടെ ഉപരിപഠനത്തിന് അർഹരായത് സ്ഥാപനത്തിന് അഭിമാനനേട്ടമായി. വിദ്യാർത്ഥികളെല്ലാവരും 80 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ഡിസ്റ്റിംഗ്‌ഷനോടെയാണ് വിജയിച്ചത് എന്നത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. ഇവരിൽ അബ്ദുള്ള റിഹാൻ 95.2% മാർക്ക് നേടി സ്കൂൾ ടോപ്പറായി.

അർപ്പണബോധമുള്ള അധ്യാപകരുടെയും കഠിനാധ്വാനികളായ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ നിരന്തരമായ പിന്തുണയുടെയും സംയുക്ത ഫലമാണ് ഈ ഉജ്ജ്വല വിജയമെന്ന് സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശാസ്ത്രീയമായ പരിശീലനവും നൽകുന്നതിൽ സ്ഥാപനം പുലർത്തുന്ന പ്രതിബദ്ധത ഈ വിജയത്തിന് പിന്നിലുണ്ടെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.

രക്ഷിതാക്കൾ സ്ഥാപനത്തിൽ അർപ്പിച്ച വിശ്വാസത്തിന് കുണിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (KGI) മാനേജ്‌മെന്റ് നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിലും വിദ്യാർത്ഥികളെ മികച്ച നേട്ടങ്ങളിലേക്ക് നയിക്കാനുള്ള പ്രവർത്തനം തുടരുമെന്ന് മാനേജ്‌മെന്റ് ഉറപ്പുനൽകി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments