Breaking News

*ഇ85, ഇ100 ഇന്ധനങ്ങളിലേക്ക് കടക്കാൻ സർക്കാർ; ഇന്ധനനയത്തിൽ നിർണായക മാറ്റം*

ഇന്ധനനയത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. ഇ 85, E100 ഇന്ധനങ്ങളുടെ എന്നിവയുടെ ഉപയോഗത്തിന് വഴിയൊരുക്കുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. പെട്രോളിൽ എഥനോൾ കലർത്തുന്നത് വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതികൾ നിർദ്ദേശിക്കുന്ന കരട് വിജ്ഞാപനമാണ് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ചത്. 

നിലവിൽ, രാജ്യം വ്യാപകമായി ഇ 20 ഇന്ധനം ഉപയോഗിക്കുന്നുണ്ട്.
എഥനോൾ കൂടുതലായി കലർത്തുന്നതിലൂടെ അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇ 85 എന്നത് 85% എഥനോളും 15% പെട്രോളും ചേർന്നതാണ്. ഇ 100 എന്നത് ഏകദേശം ശുദ്ധമായ എഥനോൾ ഇന്ധനമാണ്. ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളിൽ മാത്രമാകും ഈ ഇന്ധനം ഉപയോ​ഗിക്കാൻ കഴിയുക. 

ബയോഡീസൽ റഫറൻസുകൾ ബി 10 ൽ നിന്ന് ബി 100 ആയി വർദ്ധിപ്പിക്കാനും നിർദേശമുണ്ട്.ഈ വർഷം ഡിസംബറോടെ ഇതിന്റെ ട്രയലുകൾ ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാറുകൾ വാങ്ങുന്നവർക്ക്, നിർദ്ദിഷ്ട മാറ്റങ്ങൾ ഉടനടി പ്രാബല്യത്തിൽ വരില്ല. കാരണം ഇ 20 ഇപ്പോഴും ഇന്ത്യയിൽ നിലവിലുള്ള മാനദണ്ഡമാണ്. എന്നിരുന്നാലും, ഭാവിയിൽ ഫ്ലെക്സ്-ഇന്ധന വാഹനങ്ങൾ കൂടുതൽ പ്രചാരത്തിലാകാനുള്ള സാധ്യതയാണ് ഈ വിജ്ഞാപനം സൂചിപ്പിക്കുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments