ജി യു പി സ്കൂൾ കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസത്തെ ചലച്ചിത്ര പഠന ക്യാമ്പ് ആരംഭിച്ചു
കാസർഗോഡ് : ജി യു പി സ്കൂൾ കാസർഗോഡ് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ വെച്ച് രണ്ടുദിവസത്തെ ചലച്ചിത്ര പഠന ക്യാമ്പ് ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് രാശിയുടെ പൂരണം അധ്യക്ഷത വഹിച്ച യോഗത്തിൽ കാസറഗോഡ് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ ശ്രീകുമാർ എ ക്യാമ്പിനെ കുറിച്ച് വിശദീകരണം നൽകി. ചലച്ചിത്രതാരം രാജേഷ് മാധവൻ മുഖ്യാതിഥിയായി സംസാരിച്ചു.
എം പി ടി എ പ്രസിഡണ്ട് അശ്വിത ഗോകുൽ, മീന കുമാരി എ പി, ആശ ബാബു, ഇ വിജയൻ, അൻവിത് ഷെട്ടി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്‌ട്രെസ് ഭാരതി സ്വാഗതവും, സർവ്വ മംഗള റാവു നന്ദിയും അർപ്പിച്ചു സംസാരിച്ചു.
സമാപന സമ്മേളനം കാസർകോട് മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സ്മിതി അധ്യക്ഷ വിദ്യ ശ്രീ എന്. ആർ ഉദ്ഘാടനം ചെയ്യുകയും സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്യുന്നതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments