കുമ്പള കെഎസ് ഇ ബി സെക്ഷൻപരിധി യിലെ വൈദ്യുതി തടസ്സം വകുപ്പ് മന്ത്രിക്കും ഉന്നതഉദ്യിയോസ്ഥർക്കും നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ആദ്യക്ഷൻ അഷ്‌റഫ് കർള
കുമ്പള : കുമ്പള കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ അപ്രഖ്യാപിത വൈദ്യുതി തടസ്സം പരിഹരിക്കണമെന്നത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും ഉന്ന ഉദ്യിയോഗസ്ഥർക്കും നിവേദനം നൽകി അഷ്‌റഫ് കർള
കുമ്പള ടൗണിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ തുടർച്ചയായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്നത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ അങ്ങയുടെ അടിയന്തര ശ്രദ്ധ ക്ഷണിക്കുന്നു.
പകൽ സമയങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാത്തത് ഓഫീസുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. കൂടാതെ, രാത്രികാലങ്ങളിൽ നിലനിൽക്കുന്ന കഠിനമായ ചൂടിൽ കുട്ടികളും പ്രായമായവരും രോഗികളും അടങ്ങുന്ന കുടുംബങ്ങൾ വലിയ രീതിയിലുള്ള ദുരിതമാണ് അനുഭവിക്കുന്നത്.
സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുമ്പോൾ കൃത്യമായ മറുപടിയോ പരിഹാരമോ ലഭിക്കുന്നില്ല എന്ന പരാതിയും പൊതുജനങ്ങൾക്കിടയിലുണ്ട്. ലൈനുകളിലെ അറ്റകുറ്റപ്പണികളാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ ഈ തടസ്സത്തിന് പിന്നിലെന്ന് വ്യക്തമാക്കപ്പെടുന്നില്ല.
അതിനാൽ, കുമ്പള സെക്ഷൻ പരിധിയിലെ വൈദ്യുതി വിതരണ സംവിധാനത്തിലെ അപാകതകൾ അടിയന്തരമായി പരിശോധിക്കാനും, തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments