Breaking News

**മാട്ടൂൽ_മടക്കര പോക്സോ കേസ്: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച ലീഗ് നേതാക്കളുടെ നടപടി പ്രതിഷേധാർഹം, പ്രതിയെ സഹായിച്ചവർക്ക് നേരെയും പോലീസ് നടപടി സ്വീകരിക്കണം - എസ്‌ഡിപിഐ**

കല്ല്യാശ്ശേരി : മാട്ടൂൽ മടക്കരയിൽ എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോവത്ത് റാഷിദിനെ നിയമത്തിന് മുന്നിൽ എത്തിക്കുന്നതിന് പകരം രാഷ്ട്രീയ സംരക്ഷണം നൽകി ഒളിവിൽ പോകാൻ സഹായിച്ച പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് എസ്‌.ഡി.പി.ഐ കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു

ഒരു പിഞ്ചു കുഞ്ഞിനോട് ഇത്രയും ക്രൂരത കാട്ടിയ വ്യക്തിക്ക് സംരക്ഷണമൊരുക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ് ദിവസങ്ങൾ പിന്നിട്ടിട്ടും ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാൻ പോലീസ് ഒളിച്ചുകളി അവസാനിപ്പിച്ച് എത്രയും വേഗം അറസ്റ്റ് ചെയ്യാൻ തയ്യാറാകണം അതോടൊപ്പം തന്നെ പ്രതിക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയവരെയും കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു

പ്രതിയുടെ ഫോൺ രേഖകളും പ്രാദേശിക ബന്ധങ്ങളും വിശദമായി പരിശോധിച്ചാൽ ഒളിത്താവളം ഒരുക്കിയവരെ കണ്ടെത്താൻ സാധിക്കും ക്രൂരമായ ഈ കുറ്റകൃത്യത്തിന് കൂട്ടുനിന്നവർക്കെതിരെയും ഒളിവിൽ പോകാൻ സഹായിച്ചവർക്കെതിരെയും ക്രിമിനൽ കേസെടുക്കാൻ പോലീസ് തയ്യാറാകണം ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നിലപാട് തിരുത്താൻ ലീഗ് നേതാക്കൾ തയ്യാറാകണമെന്നും ഒളിവിൽ കഴിയുന്ന പ്രതിയെ ഉടൻ പിടികൂടാൻ പോലീസ് നടപടി ശക്തമാക്കണമെന്നും അല്ലാത്തപക്ഷം ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് വരെ ശക്തമായ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും SDPI കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.മണ്ഡലം പ്രസിഡന്റ് എ പി നൂറുദ്ദീൻ,വൈസ് പ്രസിഡന്റ് അഹമ്മദ് മാടായി,ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര തുടങ്ങിയവർ സംസാരിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments