കേരളത്തെ നടുക്കി മലപ്പുറം സ്വദേശികളുടെ ദാരുണാന്ത്യം
വാൽപ്പാറ: തമിഴ്‌നാട്ടിലെ വാൽപ്പാറ-പൊള്ളാച്ചി ചുരം പാതയിലുണ്ടായ ദാരുണമായ അപകടത്തിൽ ഒമ്പത് മലയാളി വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. മലപ്പുറം കുറുവ സ്വദേശികളായ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ച വിനോദസഞ്ചാര വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
അതിരപ്പിള്ളി, മലക്കപ്പാറ വഴി വാൽപ്പാറയിലേക്ക് പോവുകയായിരുന്നു 13 പേരടങ്ങുന്ന സംഘം. വാൽപ്പാറ ചുരത്തിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം വിട്ട മിനിവാൻ നൂറടിയിലധികം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. 13-ാം വളവിൽ നിന്ന് താഴേക്ക് പതിച്ച വാഹനം 9-ാം വളവിനടുത്താണ് ചെന്നുനിന്നത്. വാഹനം പൂർണ്ണമായും തകർന്നു.
സംഭവസ്ഥലത്തുതന്നെ എട്ടുപേർ മരിച്ചതായാണ് വിവരം. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ നാലുപേരെ പൊള്ളാച്ചിയിലെയും കോയമ്പത്തൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
നാട്ടുകാരും തമിഴ്‌നാട് പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഏറെ പണിപ്പെട്ടാണ് കൊക്കയിൽ നിന്നും ആളുകളെ പുറത്തെടുത്തത്. അവധിക്കാലം ആഘോഷിക്കാനിറങ്ങിയ ഒരു നാടിന്റെ പ്രിയപ്പെട്ടവർ അപകടത്തിൽപ്പെട്ട വാർത്ത കുറുവ ഗ്രാമത്തെയും മലപ്പുറം ജില്ലയെയും വലിയ സങ്കടത്തിലാഴ്ത്തി. മൃതദേഹങ്ങൾ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.
*വാൽപ്പാറ അപകടത്തിൽ മരണപെട്ടെവരുടേയും പരിക്കേറ്റവരുടേയും പേരു വിവരങ്ങൾ*
അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു:
അജിത (54): പ്രധാനാധ്യാപിക, പാങ്ങ് ജി.എൽ.പി.എസ് (പാലൂർ സ്വദേശിനി).
ഷക്കീല (37): അധ്യാപിക, പാങ്ങ് ജി.യു.പി.എസ്.
റംല (52)
സുഹ്‌റ (43)
ആശ (41)
മജീദ് (43)
സജിത (45)
റുക്കിയ (39)
ഹിഷാം (12)
അപകടത്തിൽ പരിക്കേറ്റ നാല് പേർ നിലവിൽ ചികിത്സയിലാണ്. പത്ത് വയസ്സുകാരനായ മസ്‌നീൻ പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും, നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവർ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലാണ്.
അപകടത്തിൽ മരിച്ച പാങ്ങ് ജി.എൽ.പി സ്‌കൂളിലെ പ്രധാനാധ്യാപിക അജിത ടീച്ചർ കഴിഞ്ഞ രണ്ട് വർഷമായി സ്‌കൂളിന്റെ അമരത്തുണ്ടായിരുന്നു. പുലാമന്തോൾ പാലൂർ പരുത്തിയിൽ സ്വദേശിനിയായ അവർ മികച്ച സംഘാടകയും വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടവളുമായിരുന്നു. പരേതരായ കെ. പത്മനാഭൻ നായരുടെയും റിട്ട. അധ്യാപിക മീനാക്ഷിക്കുട്ടിയുടെയും മകളാണ്. റിട്ട. സ്പിന്നിങ് മിൽ ഉദ്യോഗസ്ഥനായ ശിവരഘുവാണ് ഭർത്താവ്. അഭിരാമി, അവന്തിക എന്നിവരാണ് മക്കൾ.
നാടിനെ നടുക്കിയ ദുരന്തം
അവധിക്കാലം ആഘോഷിക്കാനായി പുറപ്പെട്ട സംഘമാണ് വാൽപ്പാറയിലെ വളവിൽ വെച്ച് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടവിവരമറിഞ്ഞതോടെ പാങ്ങ് ഗ്രാമവും സഹപ്രവർത്തകരും വൻ ആഘാതത്തിലാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തമിഴ്‌നാട് പൊലീസും കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഏകോപിപ്പിച്ചു വരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments