*ഡൽഹിയിൽ സ്വിസ് എയർ വിമാനത്തിന് തീപിടിച്ചു; അടിയന്തര ലാൻഡിംഗ്*
ന്യൂഡൽഹി : സൂറിച്ചിലേക്ക് യാത്രയ്ക്കായി ടേക്ക് ഓഫ് ചെയ്യാനുള്ള ശ്രമത്തിനിടെ സ്വിസ് എയർ വിമാനത്തിന്റെ എഞ്ചിൻ തകരാറിലായി തീപിടിച്ചു. ടേക്ക് ഓഫ് നിർത്തിച്ചു. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. LX147 എന്ന വിമാനത്തിൽ 228 യാത്രക്കാരും നാല് കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഡൽഹി വിമാനത്താവളത്തിൽ പുലർച്ചെ ഒരു മണിക്ക് ശേഷമാണ് സംഭവം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എഞ്ചിനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ലാൻഡിംഗ് ഗിയറുകളിൽ ഒന്നിന് സമീപം പുക ഉയരുകയായിരുന്നു. ടേക്ക് ഓഫ് ഉടൻ തന്നെ നിർത്തിവെക്കുകയും റൺവേയിൽ അടിയന്തര ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.
എല്ലാ യാത്രക്കാരെയും ജീവനക്കാരെയും വിമാനത്തിൽ നിന്ന് എമർജൻസി സ്ലൈഡുകൾ വഴി പുറത്തെത്തിച്ചു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽപ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments