ബഹിരാകാശ വിസ്മയമായി പത്തു വയസ്സുകാരൻ;- ഐ.എസ്.ആർ.ഒ അംഗീകാരം നേടിയ സയ്യും മുഹമ്മദിന് നാളെ കുമ്പളയിൽ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ആദരം....
കുമ്പള: ബഹിരാകാശ വിജ്ഞാനത്തിന്റെ അത്ഭുത ലോകം സോഷ്യൽ മീഡിയയിലൂടെ ജനങ്ങളിലെത്തിച്ച് വിസ്മയമായി മാറിയ പത്തു വയസ്സുകാരൻ സയ്യും മുഹമ്മദ് കുബണൂരിന് നാടിന്റെ ആദരം.
ഐ.എസ്.ആർ.ഒ (ISRO) യുടെ ഔദ്യോഗിക സ്പേസ് ട്യൂട്ടർ സ്ഥാപനമായ 'സ്പേസ് ഇന്ത്യ' സംഘടിപ്പിക്കുന്ന വേൾഡ് ഫെസ്റ്റിവലിന്റെ യങ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട സയ്യുമിനെ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നാളെ കുമ്പളയിൽ വെച്ച് അനുമോദിക്കും.ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി സുബൈർ കുബണുറിന്റെയും ഫാത്തിമത്ത് റുബീനയുടെ മകനാണ് സഈമ്
ഏപ്രിൽ 22, ബുധൻ വൈകുന്നേരം 4:30-ന് കുമ്പള ഹോട്ടൽ റോയൽ കുബ്ബയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ബഹിരാകാശ ഗവേഷണ വിവരങ്ങൾ ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ സയ്യും പുലർത്തുന്ന അസാമാന്യ പ്രതിഭയ്ക്കുള്ള അംഗീകാരമാണ് ഈ അംബാസഡർ പദവി.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ സൈഫുളള തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. റിട്ടയേർഡ് അഡീഷണൽ എസ്.പി ടി.പി രഞ്ജിത്ത് ഉപഹാര സമർപ്പണം നിർവ്വഹിക്കും.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വാണിജ്യ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്ന് ദുബായ് മലബാർ കലാസാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ് കർള പത്രപ്രസ്താവനയിൽ അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments