*വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കി; 'രണ്ടാംതരം പൗരനായി' ജീവിക്കാനില്ല,* *ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതിക്കുംസുപ്രികോടതിക്കും കത്തയച്ച്ഹൗറ സ്വദേശി*
വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടതിനെത്തുടർന്ന് പൗരാവകാശം നഷ്ടപ്പെട്ടതിൽ മനംനൊന്ത് പശ്ചിമ ബംഗാളിലെ ഹൗറ സ്വദേശി ദയാവധത്തിന് (Euthanasia) അനുമതി തേടി. ഹൗറയിലെ പാഞ്ചല സ്വദേശിയായ ഫരീദുൽ ഇസ്ലലാമാണ് പൗരനെന്ന നിലയിലുള്ള തൻ്റെ അന്തസ്സ് ചോദ്യം ചെയ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ രാഷ്ട്രപതിക്കും സുപ്രിംകോടതിക്കും കത്തയച്ചത്.*
*ലിസ്റ്റ് പുതുക്കലിലെ അപാകതകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'സ്പെഷ്യൽ ഇന്റ്റൻസീവ് റിവിഷൻ' (SIR) പ്രക്രിയയ്ക്കിടെയാണ് തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതെന്ന് ഫരീദുൽ ഇസ്ലാം ആരോപിക്കുന്നു. തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന കുടുംബമാണ് തന്റേതെന്നും ഇത് തൻ്റെ മാത്രം പ്രശ്നമല്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തുടനീളം ഏകദേശം 91 ലക്ഷം പേർക്ക് ഇത്തരത്തിൽ വോട്ടവകാശം നഷ്ടപ്പെട്ടിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments