Breaking News

*ദുരൂഹമായ സാഹചര്യം,പയ്യന്നൂരില്‍ 15 ഓളം വീടുകള്‍ക്കും വ്യക്തികള്‍ക്കും പോലീസ് സംരക്ഷണം ഏർപെടുത്തി*

പയ്യന്നൂർ : സി പി എം പ്രവർത്തകരുടെഅക്രമവും ഭീഷണിയും നിലനില്‍കുന്ന സാഹചര്യത്തില്‍പയ്യന്നൂരില്‍ 15 ഓളം വീടുകള്‍ക്കും വ്യക്തികള്‍ക്കും പോലീസ് സംരക്ഷണം ഏർപെടുത്തി.

പയ്യന്നൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥിയായവി. കുഞ്ഞി കൃഷ്‌ണൻ്റെ വെള്ളൂരിലെ വീടിനും അദ്ദേഹത്തെ അനുകൂലിക്കുന്ന വരുടെ വീടുകള്‍ക്കും സ്ഥാപനത്തിനുമാണ് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്.

കരിവെള്ളൂരിലെ ശരണ്യ ചാരു, കാരയിലെ സി.പി എം വിമതനഗരസഭാ കൗണ്‍സിലർ സി. വൈശാഖ് , വെള്ളൂരിലെ യുഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിവി. കുഞ്ഞികൃഷ്ണൻ, പ്രസന്നൻ , ഏറ്റു കുടുക്കയിലെ സി.ദിവാകരൻ, നാടക പ്രവർത്തകൻ സർഗ്ഗംദാമു, സി. ഭാസ്‌കരൻ, യു. മാധവൻ, അഭിലാഷ് വെള്ളൂർ, പുതിയങ്കാവിലെ പിവി സുഭാഷ്, മാവിച്ചേരിയിലെ ടി. പുരുഷോത്തമൻ , കാരയില്‍ അപ്പുക്കുട്ടൻ, പരിഷത്ത് പ്രവർത്തകൻ വെള്ളൂരിലെ സുരേശൻ മാസ്റ്റർ, വെള്ളൂരിലെ സുരേശൻ, പുഞ്ചക്കാട്ടെ ഗ്ലോബല്‍ ഫർണിച്ചർ ഉടമ എം.സുധാകരൻ എന്നിവരുടെ വീടുകള്‍ക്കാണ് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

നിയമസഭാതിരഞ്ഞെടുപ്പിന് മുമ്ബും ശേഷവുമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം . പയ്യന്നൂരില്‍ ഡി. വൈ. എസ് പി യുടെ നേതൃത്വത്തില്‍ നടന്ന സർവകക്ഷി സമാധാന യോഗ തീരുമാനത്തെ തുടർന്നാണ് നടപടി. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് പയ്യന്നൂർ മേഖലയില്‍ വ്യാപകമായ അക്രമമാണ് നടന്നത്. ഇതു തടയാൻ പൊലിസിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. ടി. പുരുഷോത്തമൻ്റെ വീട്ടില്‍ അതിക്രമിച്ചു കയറി ജനല്‍ ചില്ലുകള്‍ തകർക്കുകയും കാറിന് തീ വയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ് ഐ നേതാക്കളെ അറസ്റ്റുചെയ്തിട്ടുണ്ട്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments