Breaking News

*ചബഹാർ തുറമുഖ നടത്തിപ്പിൽ പ്രതിസന്ധി; ഇന്ത്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധ ഇളവ് ഇന്ന് അവസാനിക്കും*

ന്യൂഡല്‍ഹി : ഇറാനിലെ ചബഹാര്‍ തുറമുഖത്തിന് മേല്‍ ഇന്ത്യക്കുള്ള ഉപരോധ ഇളവ് ഇന്ന് അവസാനിക്കും. ഉപരോധ ഇളവ് നീട്ടാനായി ഇന്ത്യ യുഎസിന് കത്തുനല്‍കിയെങ്കിലും പ്രതികരണം ഉണ്ടായിട്ടില്ല. 23 വര്‍ഷം പഴക്കമുള്ള തുറമുഖ പദ്ധതിയില്‍ നിന്നും പുറത്തുകടക്കണോ അതോ അമേരിക്കന്‍ ഉപരോധങ്ങള്‍ നേരിടണോ എന്നതില്‍ വ്യക്തതവന്നിട്ടില്ല. 

അമേരിക്കന്‍ ഉപരോധത്തില്‍ നിന്നുള്ള ഇളവുകള്‍ സംബന്ധിച്ച് യുഎസ് അധികൃതരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
2025 ഒക്ടോബര്‍ മുതല്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. തുടര്‍ന്ന് 2026 ഏപ്രില്‍ 26വരെ ഇളവ് നീട്ടുകയായിരുന്നു. യുദ്ധ സാഹചര്യത്തില്‍ ഇറാന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന നീക്കങ്ങളൊന്നും വേണ്ടെന്ന നിലപാടില്‍ യുഎസ് നില്‍ക്കുമ്പോള്‍ തുടര്‍ന്നും ഇളവ് നീട്ടാനുള്ള സാധ്യത വിരളമാണ്.

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡ് ആണ് ചബഹാര്‍ നിയന്ത്രിക്കുന്നത്. ചബഹാര്‍ തുറമുഖ കമ്പനിയില്‍ ഐപിജിഎല്ലിനുള്ള ഓഹരികള്‍ തല്‍ക്കാലം ഇറാനിയന്‍ കമ്പനിക്ക് കൈമാറാനാണ് പദ്ധതി.2025 സെപ്തംബര്‍ 29നാണ് അമേരിക്ക ചബഹാര്‍ തുറമുഖത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ വ്യാപാര കവാടമായാണ് ചബഹാര്‍ തുറമുഖത്തെ കണക്കാക്കുന്നത്. 

ചബഹാര്‍ തുറമുഖത്തില്‍ ഇന്ത്യ ഇതുവരെ 12 കോടി ഡോളറോളം നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചരക്ക് നീക്കം സാധിക്കുമെന്നതാണ് ചബഹാര്‍ തുറമുഖത്തിന്‍റെ പ്രത്യേകത.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments