വിലവർധനയിൽ പൊരുതിമുട്ടി സാധാരണക്കാർ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന്"പിഡിപി
മഞ്ചേശ്വരം : പാചകവാതക ക്ഷാമവുമായി വർദ്ധനയുമായും ബന്ധപ്പെട്ട് സകല മേഖലയിലും വർദ്ധിച്ചുവരുന്ന വിലവർധന സാധാരണക്കാരായ ജനങ്ങൾക്ക് ദുരിതമാകുന്നു ഹോട്ടലുകളിലെ വില വർദ്ധനവ് കാരണം സാധാരണക്കാർ ഏറെ പ്രയാസം അനുഭവിക്കുന്നു പത്തു രൂപക്ക് കിട്ടിയിരുന്ന ചായ ഇന്ന് പതിനഞ്ചു രൂപയാണ് വാങ്ങിക്കുന്നത് പലഹാരങ്ങൾക്കും അതുപോലെതന്നെയാണ് ദിവസ വേദനയിൽ ജോലി ചെയ്ത് ജീവിക്കുന്നവർക്ക് ഹോട്ടലുകളിലെ വിലവർധന ഏറെ പ്രയാസം സൃഷ്ടിക്കുന്നു! കൂൾബാറുകളിലെ അവസ്ഥയും ഇത് തന്നെയാണ് കഠിനമായ ഈ ചൂടിൽ ദാഹം അകറ്റാൻ കയറിയാൽ പതിനഞ്ചു രൂപ ഉണ്ടായിരുന്ന ലൈം സോഡാ ഇരുപത്തി അഞ്ചും മുപ്പതും രൂപയാണ് ഇന്ന് വാങ്ങിക്കുന്നത് നാട്ടിൻ പുറത്തെ കുപ്പി സോഫ്റ്റ് ട്രിൻസുകൾക്ക് പത്തു രൂപ വില ഉണ്ടായിരുന്നത് ഇന്ന് പതിനഞ്ചു രൂപയിലേക്ക് എത്തി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട് മിൽമ പാലിന് ഉടനെ വിലകൂട്ടുമെന്നാണ് മിൽമ അറിയിച്ചിരിക്കുന്നത് ഹോട്ടലുകളിൽ ഗ്യാസ് ക്ഷാമം ഇന്നും അനുഭവിക്കുന്നുണ്ടോയെന്നും വാണിജ്യ ഗ്യാസിന് സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതൽ ഏജൻസികൾ വാങ്ങിക്കുന്നുണ്ടോയെന്നും അധികൃതർ പരിശോധിക്കണം പലയിടത്തും വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടലുകളും പരിഹാരങ്ങളും ഉണ്ടാകണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു പ്രസിഡന്റ് ഇബ്രാഹിം തോക്ക അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് എസ് എം ബഷീർ അഹ്‌മദ് റസ്വി ജാസി പൊസോട്ട് ഉസ്താദ് എം എ കളത്തൂർ ഹനീഫ പോസോട്ട് പാർട്ടി പ്രവാസി സംഘടന പി സി എഫ് മുൻ ഭാരവാഹി പി എം ഖാലിദ് പി കെ മൊയ്‌ദീൻ അഷ്‌റഫ് ബദ്രിയനഗർ അഫ്സർ മള്ളൻകൈ മൂസ അട്ക മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ എസ് എം റഫീഖ് സമദ് കുഞ്ചത്തൂർ തുടങ്ങിയവർ സംബന്ധിച്ചു സംസാരിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments