മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് മുന്നോടിയായി നിർമ്മാണം പൂർത്തിയായ പ്രവർത്തികളുടെ സമർപ്പണം നടന്നു..
കാഞ്ഞങ്ങാട് : മടിയൻ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തിൽ നടക്കുന്ന പുനപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തിയായ വിവിധ പ്രവർത്തികളുടെ സമർപ്പണം നടന്നു.. ക്ഷേത്ര മാതൃസമിതി പണിതീർത്ത കാളരാത്രി അമ്മയുടെ പള്ളിയറ, ശ്രീ കുമ്മണാർ കളരി ഭഗവതി ക്ഷേത്രത്തിന്റെ പിച്ചള പ്രവർത്തികൾ, കാരാക്കോ ട്ട് കമല രാജൻ നിർമ്മിച്ച് നൽകിയ ബലിക്കല്ല്, അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം നിർമ്മാണം പൂർത്തിയാക്കിയ മാഞ്ഞാളി യമ്മയുടെ പള്ളിയറ, മടിയൻ കേളച്ചൻ വീട് രത്നാകരൻ ചെയ്ത പിച്ചള പ്രവർത്തികൾ, മടിയൻ മുല്ലച്ചേരി നായരച്ചന്റെയും എൻ.വി. മനോഹരന്റെയും വകയായുള്ള കിഴക്കേ ഗോപുര ഗ്രാനൈറ്റ് പ്രവർത്തികൾ,, യു.എ.ഇ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് ചെങ്കല്ല് പാകിയ പ്രവർത്തികളും, അണിയറയുടെ പുനർനിർമാണ പ്രവർത്തികളും , വി.എം. ജയദേവന്റെ വകയായുള്ള പാട്ടൂട്ട് കരിങ്കൽ പ്രവർത്തികൾ, ക്ഷേത്ര ജീവനക്കാരുടെ വകയായുള്ള പിച്ചള പ്രവർത്തികൾ, മാരാർ സഭയുടെ വകയായുള്ള കാളരാത്രി അമ്മയുടെ കട്ടിള, വാതിൽ, സോപാനം എന്നിവ പിച്ചള പാകിയ പ്രവർത്തികൾ, വടക്കിനിയിലെ ഗ്രാനൈറ്റ് പ്രവർത്തികൾ, ബാലകൃഷ്ണൻ പാലക്കിയുടെ വകയായുള്ള പടിഞ്ഞാറേ ഗോപുരത്തിന്റെ നിലം ഗ്രാനൈറ്റ് പ്രവർത്തികൾ, താഴത്ത് വീട് തറവാട് അംഗം രാമകൃഷ്ണൻ ആയമ്പാറയുടെ വകയായുള്ള നാലമ്പലത്തിനകത്തുള്ള കരിങ്കൽ പ്രവർത്തികൾ എന്നിവയുടെ ആത്മസമർപ്പണം ഇന്ന് ക്ഷേത്രത്തിൽ ഭക്തജന കൂട്ടായ്മയുടെയും കഴക പ്രതിനിധികളുടെയും വിവിധ ക്ഷേത്ര ഭാരവാഹികളുടെയും മറ്റ് ഭക്തജനങ്ങളുടെയും മഹനീയ സാന്നിധ്യത്തിൽ നടന്നു. നവീകരണ കമ്മിറ്റി ചെയർമാൻ കെ. വേണുഗോപാലൻ നമ്പ്യാർ, വി. എം. ജയദേവൻ, തോക്കാനം ഗോപാലൻ, സി. വി. തമ്പാൻ, ആത്മസമർപ്പണം നടത്തിയവർ വിവിധ കഴക പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments