*കമ്പി ഇറക്കുന്നതിനിടയില്‍ വാഹനം ദേഹത്തു വീണുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം**അഷ്‌റഫിന് നിറ കണ്ണുകളുമായി നാട്ടുകാർ വിട നൽകി*
ഇന്നലെ രാവിലെ 11.45 മണിയോടെയാണ് സംഭവം. ചെങ്കള, സന്തോഷ് നഗറിലെ നിര്‍മ്മാണ സൈറ്റിലേയ്ക്ക് തന്റെ എയ്‌സ് വണ്ടിയില്‍ കമ്പി ലോഡുമായി എത്തിയതായിരുന്നു അഷ്റഫ്. കമ്പി ലോഡ് വാഹനത്തിൽ നിന്നും ചെരിഞ്ഞത് കണ്ട് വാഹനം നിർത്തി പുറത്ത് ഇറങ്ങി ശരിയാകുന്നതിനിടയിൽ തൻ്റെ എയ്സ് വാഹനം ഉൾപ്പെടെ ദേഹത്ത് വീഴുകയായിരുന്നു വീഴുകയായിരുന്നുവെന്നു പറയുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ചെമ്മനാട്ടെ ബടക്കുംബാത്ത് പരേതരായ മുഹമ്മദ് കുഞ്ഞി മറിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം.
മക്കള്‍: മുബീന, ഹാഷിം, ആദില്‍, ഫാത്തിമ സുന്തസ്. സഹോദരങ്ങള്‍: അമീർ ഹംസ കൊളംബക്കാൽ (എ ച്ച് കുഷ്യൻ സീറ്റ് ഷോപ്പ്,
ബടക്കും ബാത്ത്)
മൊയ്ദീൻ കുഞ്ഞി നെച്ചിപ്പടുപ്പ് (ഓട്ടോ ഡ്രൈവർ)
അബ്ദുല്ല ചെമനാട്,
സൈനബ പൊയിനാച്ചി, നൂർജഹാൻ കുമ്പള പരേതരായ ഫാത്തിമത്ത് സുഹറ ആമിനത്ത് സഫീന, നഫീസത്തുൽ മിസ്‌രിയ.
മയ്യിത്ത് ചെമ്മനാട് ജുമാ മസ്ജിദ് അങ്കണത്തിൽ വൻ ജനാവലിയുടെ സാന്നിധത്തിൽ കബറടക്കി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments