നെറ്റ്‌വ റെസിഡൻസിൻ്റെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് തൃക്കണ്ടിയൂർ ജി എൽ പി സ്കൂളിൽ വച്ച് സംഘടിപ്പിച്ചു. ക്കേട്ടക്കൽ ആര്യവൈദ്യശാല തിരൂർബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡെപ്പ്യൂട്ടി മാനേജറും പ്രശസ്ത നർത്തകിയുമായ എം.ടി ബീന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കോട്ടക്കൽ ആര്യവൈദ്യശാലയുടെയും അൽമാസ് ഹോസ്പിറ്റൽ കോട്ടക്കലിൻ്റെയും വിവിധ വിഭാഗങ്ങളായ കുട്ടികളുടെ വിഭാഗം, എല്ല് രോഗ വിഭാഗം, ജനറൽ മെഡിസിൻ, പ്രമേഹ രോഗ വിഭാഗം, വാതരോഗം, കാഴ്ച പരിശോധന കേൾവി പരിശോധന , ലാബ് സർവ്വീസ് തുടങ്ങിയ പരിശോധനകൾ നടന്നു. ഡോ. കെ മുഹമ്മത് അറഫാത്ത്, ഡോ കെ.എം അർജുൻ, ഡോ മുഹമ്മദ് നസീഫ് , ഡോ മുഹമ്മദ് ഷഫീഖ്, ഡോ മുഹമ്മദ് ഷഹീൻ പി.ആർ.ഒ ടിപി ആസിഫ്, ടിപി ബിലാൽ, പ്രശോഭ് , കോർഡിനേറ്റർ അദിനാൻ, എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. നെറ്റ്‌വ ഭാരവാഹികളായ എം.പി സുരേഷ്, കെ.പി നസീബ്, കെ.കെ റസാക്ക് ഹാജി, കെ.കെ അബ്ദുൽ റഷീദ്, കെ.എം അഷറഫ് മാസ്റ്റർ, സിന്ധു മംഗലശ്ശേരി, വി ഷമീർ ബാബു, പാറയിൽ മാനുപ്പ , വി.പി ശശി, പാറയിൽ ബാവ , എം.പി രവീന്ദ്രൻ , വി.പി ഗോപാലൻ, ഷീജാ രവീന്ദ്രൻ , ഹാജറ വെങ്ങാട്ട്, ഹസീനസലാം, കെ മുഹമ്മദ് ഹസ്സൻ മാസ്റ്റർ, എം.എൻ സാബിറ ടീച്ചർ , എം.വി ഗീത ടീച്ചർ, ഭാസി തിരൂർ, സീനത്ത് റസാക്ക് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ തിരൂർ പ്രദേശത്തെ ധാരാളം ആളുകൾ പങ്കെടുത്തു
.
Photo : നെറ്റ്‌വ റെസിഡൻ്റ്സ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം കോട്ടക്കൽ ആര്യവൈദ്യശാല തിരൂർ ബ്രാഞ്ച് ഡെപ്യൂട്ടി മാനേജർ എം ടി ബീന നിർവഹിക്കുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments