*കൂട്ടുകാരന് താങ്ങായി സച്ചിൻ ടെണ്ടുൽക്കർ; ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയിലും തളരാതെ കാംബ്ലി*
മുംബൈ : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്തുണയുമായി ബാല്യകാല സുഹൃത്തും ഇതിഹാസ താരവുമായ സച്ചിൻ ടെണ്ടുൽക്കർ. ശാരീരികമായി നേരിയ പുരോഗതിയുണ്ടെങ്കിലും താരത്തിന്റെ ഓർമ്മശക്തിയും മാനസികാരോഗ്യവും ആശങ്കാജനകമായി തുടരുകയാണ്. കാംബ്ലിക്ക് സാമ്പത്തിക സഹായവുമായി നിരവധി സുഹൃത്തുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
കാംബ്ലിയുടെ ഉറ്റസുഹൃത്ത് മാർക്കസ് കുട്ടോയുടെ നേതൃത്വത്തിൽ രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് സഹായങ്ങൾ ഏകോപിപ്പിക്കുന്നത്. സച്ചിൻ അടക്കമുള്ള മുൻ താരങ്ങൾ ഈ ഗ്രൂപ്പിലുണ്ടെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പലരും കാംബ്ലിക്കായി സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും കുട്ടോ ഹിന്ദുസ്ഥാൻ ടൈംസിനോട് വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം മൂത്രനാളിയിലെ അണുബാധയെത്തുടർന്ന് കാംബ്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സ വൈകിയതിനാൽ മസ്തിഷ്‌കത്തിൽ രക്തം കട്ടപിടിച്ചത് നിലവിൽ നീക്കം ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലാണ്. പുകവലിക്കുന്നതിനാൽ അദ്ദേഹത്തിന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പുകവലി ഹൃദയത്തെയോ കരളിനെയോ അല്ല മറിച്ച് തലച്ചോറിനെയാണ് ബാധിക്കുക. ഇത് ഭാവിയിൽ മസ്തിഷ്‌കാഘാതത്തിന് കാരണമായേക്കാമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.
മദ്യപാനം പൂർണമായും ഉപേക്ഷിച്ചെങ്കിലും ഓർമ്മക്കുറവ് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇനിയും പുകവലി തുടർന്നാൽ പക്ഷാഘാതത്തിന് കാരണമായേക്കാമെന്നും ഡോക്ടർമാർ പറയുന്നു. ചില കാര്യങ്ങൾ പെട്ടെന്ന് ഓർത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമെങ്കിലും പലപ്പോഴും കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നാണ് സുഹൃത്ത് മാർക്കസ് കുട്ടോയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments