വേലാശ്വരംവ്യാസേ ശ്വരം ശിവക്ഷേത്ര ബ്രഹ്മ കലശമഹോത്സവം :ആദരിക്കൽ ചടങ്ങ് നടന്നു.
വേലാശ്വരം : വ്യാസേശ്വരം ശിവ ക്ഷേത്ര പുനഃപ്രതിഷ്ഠ അഷ്ട ബന്ധ കലശ മഹോത്സവത്തിന്റെ ഭാഗമായി സമൂഹത്തിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. പാചക വിദഗ്ധനും പുല്ലൂർ പെരിയ പഞ്ചായത്ത് മെമ്പറുമായ എ. കൃഷ്ണൻ, വാദ്യ കലയിൽ തന്റേതായ മികവ് തെളിയിച്ച പുല്ലൂർ മോഹന മാരാർ, വ്യാസേശ്വരം ശിവക്ഷേത്ര മുൻകാല ഭാരവാഹി ടി. ഭാസ്കരൻ എന്നിവരെയാണ് ആദരിച്ചത്. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ ആദരസമ്മേളനം ഉദ്ഘാടനം ചെയ്ത് ആദരവി ന് അർഹരായവരെ പൊന്നാടയണിയിച്ചും ഉപഹാരങ്ങൾ നൽകിയും അനുമോദിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അഡ്വക്കേറ്റ് എ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. തുടർന്ന് ആഘോഷ പരിപാടികളുടെ ഭാഗമായി കൈകൊട്ടി കളിയും തിരുവാതിരയും അരങ്ങേറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments