ഇന്ന്ലോക പൈതൃക ദിനം;അത്താണികൾ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തിരുന്നാവായയിലെയും പരിസരത്തെയും
ചെങ്കല്ലത്താണികളുടെ (ചുമടുതാങ്ങികൾ) സംരക്ഷണ ത്തിനായി
അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.കൂടാതെ തിരുനാവായിൽ പൈതൃകം സ്ഥാപിക്കാൻ തുടങ്ങിവച്ച നടപടികൾ വേഗത്തിലാക്കാനും ആവശ്യമുയരുന്നു.
ഇവ ഉന്നയിച്ച് ലോക പൈതൃക ദിനത്തിൻ്റെ ഭാഗമായി
റി എക്കോയും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി കോടക്കല്ലിൽ പൈതൃക സംരക്ഷണ വലയം സംഘടിപ്പിച്ചു.
വാഹന ഗതാഗതം തീരെ ഇല്ലാതിരുന്ന കാലത്ത് ദൂരെ ദിക്കിൽ നിന്ന് ചരക്കുകൾ തലച്ചുമടായി
കൊണ്ട് വരുന്നവർക്ക് ആശ്വാസമായി ഇവ ഇറക്കി വെക്കാനുള്ള കേന്ദ്രങ്ങളായിരുന്നു അത്താണികൾ. വെട്ടിയെടുത്ത
നീളമേറിയ ചെങ്കല്ലുപയോഗിച്ച് പണിതുയർത്തിയ ഇത്തരം അത്താണികൾ കൊടക്കൽ, ചേരുലാൽ, കുറ്റൂർ പോത്തനൂർ, തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നും കാണാൻ കഴിയും.കൂടാതെ ഒറ്റക്കല്ലിൽ തീർത്ത അത്താണി രാങ്ങാട്ടൂർ ഭാഗത്ത് കാണപ്പെടുന്നു. എന്നാൽ ഇതിൽ ചേരുലാലിലെയു രാങ്ങാട്ടൂരിലെയും
അത്താണികൾ വർഷങ്ങൾക്ക് മുമ്പ് വാഹനമിടിച്ച് തകർന്ന അവസ്ഥയിലാണ്. ചിലത് കാലപ്പഴക്കത്താൽ കല്ലുകൾ ഇളകി നിലംപൊത്താറായ അവസ്ഥയിലുമാണ്.
സംഘടനകൾ പരസ്യ പ്രചാരണത്തിന്റെ ഭാഗമായി പെയിന്റടിച്ച് തനത് രൂപം മാറ്റിയ അവസ്ഥ യിലാണ് ചിലതുള്ളത്. സമീപ പ്ര ദേശത്തുള്ള പുത്തനത്താണി, കുട്ടികളത്താണി, രണ്ടത്താണി തുടങ്ങിയ സ്ഥലപ്പേരുകൾ ഇത്തരം അത്താണിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
ദിനാചരണ പരിപാടി എഴുത്തുകാരനും ടൂറിസം പ്രചാരകനുമായ അമ്പൂജൻ തവനൂർ ഉദ്ഘാടനം ചെയ്തു.
റി എക്കോ പ്രസിഡണ്ട് പൂവത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു.
മാമാങ്ക സ്മാരക കെയർ ടേക്കർ ഉമ്മർ ചിറക്കൽ ആമുഖ ഭാഷണം നടത്തി.
തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജീഷ്,
ഫോറസ്റ്റ് വാച്ചർ അയ്യപ്പൻ,പരിസ്ഥിതി സംഘം ജില്ലാ കോഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം. മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി വാഹിദ് ബ പല്ലാർ,സിപി ഗഫൂർ , സോളമൻ വിക്ടർ ദാസ് കളരിക്കൽ , മുളക്കൽ മുഹമ്മദാലി, സൽമാൻ കരിമ്പനക്കൽ , സിദീഖ് വെള്ളാടത്ത്,
പി കുഞ്ഞാപ്പ ,കെ ഇബ്രാഹിം, കോഴിപ്രം ബാവ ,പി .ഇബ്രാഹിം
തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം
ലോക പൈതൃക ദിനത്തിൽ
കൊടക്കൽ ചെങ്കൽ അത്താണിക് ചുറ്റും
തിരുനാവായ റീ എക്കോയും മാമാങ്ക മെമ്മോറിയൽ ട്രസ്റ്റും
സംയുക്തമായി സംഘടിപ്പിച്ച പൈതൃക സംരക്ഷണ വലയവും പ്രതിജ്ഞയും.
പടം :റീ എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും ചേർന്ന് സംഘടിപ്പിച്ച പൈതൃക സംരക്ഷണവലയവും പ്രതിജ്ഞയും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments