Breaking News

പാമ്പുകടിയേറ്റുള്ള മരണം;ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തണം: സിബി തോട്ടുപുറം

സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം  ആവശ്യപ്പെട്ടു. 
 പ്രധാന ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരെയും ഉറപ്പുവരുത്തണം.  ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളിൽ ഒന്നു മാത്രമേ പാമ്പുകടിയേറ്റ ശേഷം ആശുപത്രിയിൽ എത്തിക്കുന്നതിന് വൈകിയിട്ടുള്ളൂ. മറ്റെല്ലാ കേസുകളിലും മതിയായ ചികിത്സ ലഭിക്കാത്തതുമൂലമാണ് മരണം ഉണ്ടായിട്ടുള്ളത്. വിഷബാധയേറ്റു എന്ന് ഉറപ്പുവരുത്തുന്നതിലും  ആന്റിവെനം നൽകുന്നതിൽ വൈകിയതും മൂലമാണ് പലർക്കും ജീവൻ നഷ്ടമായത്. ഇതിന് പരിഹാരം കാണണം. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്നേക്ക് റെസ്ക്യൂ ടീമിനെ സജ്ജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments