Breaking News

*പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തു, കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്*

പശ്ചിമേഷ്യയിലെ എട്ട് രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 16 യു.എസ് സൈനിക താവളങ്ങൾ ഇറാനും സഖ്യകക്ഷികളും തകർത്തതായി റിപ്പോർട്ട്. ആക്രമണത്തിൽ തകർന്ന ചില താവളങ്ങൾ ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്ന നിലയിലാണെന്ന് സി.എൻ.എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഉപഗ്രഹ ചിത്രങ്ങളും അമേരിക്കയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ഈ വെളിപ്പെടുത്തൽ.
അമേരിക്കയുടെ അതിനൂതന റഡാർ സംവിധാനങ്ങളെയാണ് ഇറാൻ പ്രധാനമായും ലക്ഷ്യം വെച്ചിരിക്കുന്നത്. പശ്ചിമേഷ്യയിൽ അമേരിക്കയുടെ ഏറ്റവും ചിലവേറിയതും എന്നാൽ എണ്ണത്തിൽ കുറഞ്ഞതുമായ റഡാർ ശൃംഖലകൾ തകർക്കുന്നത് തങ്ങൾക്ക് സൈനികമായി വലിയ മേൽക്കൈ നൽകുമെന്ന് ഇറാൻ കണക്കാക്കുന്നു. താവളങ്ങൾ തകർന്നതോടെ ഇവ അടച്ചുപൂട്ടേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്. എന്നാൽ തന്ത്രപ്രധാനമായ ഈ കേന്ദ്രങ്ങൾ അറ്റകുറ്റപ്പണി നടത്തി നിലനിർത്താനാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ശ്രമം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments