ഐ.എച്ച്.ടി കോളേജിൽ 'അസന്റ് 2026' കോൺവോക്കേഷനും സംഘടിപ്പിച്ചു *
തിരൂർ : കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ തിരൂർ പഠന കേന്ദ്രമായ ഐ.എച്ച്.ടി കോളേജിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും 'അസെന്റ് 2026' ഈദ് ഫിയസ്റ്റയും സംയുക്തമായി സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന്റെ ഉദ്ഘാടനവും, കോഴ്സ് പൂർത്തിയാക്കി വിവിധ മേഖലകളിൽ ജോലി ലഭിച്ച മിടുക്കരായ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും ബഹുമാനപ്പെട്ട തിരൂർ എം.എൽ.എ *കുറുക്കോളി മൊയ്തീൻ* നിർവ്വഹിച്ചു.
തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ യുവതലമുറയെ പ്രാപ്തരാക്കുന്ന റൂട്രോണിക്സ് പഠനകേന്ദ്രങ്ങളുടെ പ്രവർത്തനം മാതൃകാപരമാണെന്നും, പഠനത്തോടൊപ്പം തന്നെ തൊഴിൽ ഉറപ്പാക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. ജോലി ലഭിച്ച മുൻ വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണവും അദ്ദേഹം ചടങ്ങിൽ വെച്ച് നടത്തി.
ചടങ്ങിൽ ഐ.എച്ച്.ടി കോളേജ് മാനേജിംഗ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ സ്വാഗതപ്രസംഗം നടത്തി. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടന്നു. കോളേജ് പ്രിൻസിപ്പൽ കെ. അബ്ദുൽ റഹ്മാൻ ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന ആശംസ പ്രസംഗങ്ങളിൽ തിരൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യാസിർ പൊറ്റച്ചോല, പ്രമുഖ മൈൻഡ് പവർ കോച്ച് മുഹമ്മദ് മുനവ്വിർ, ഒയിസ്ക തിരൂർ പ്രസിഡന്റ് കെ.കെ. റസാഖ് ഹാജി, ജെ.സി.ഐ തിരൂർ പ്രസിഡന്റ് അഷ്റഫ് ചേലാടൻ, ജെകോം തിരൂർ ചെയർമാൻ നൗഷാദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ : *ഐ.എച്ച്.ടി കോളേജിൽ 'അസെന്റ് 2026' കോൺവോക്കേഷൻ ഉദ്‌ഘാടനം തിരൂർ എം.എൽ.എ *കുറുക്കോളി മൊയ്തീൻ* നിർവഹിക്കുന്നു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments