Breaking News

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ യുവ പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തമുണ്ട്.-അബ്ദുൽ മജീദ് ബാഖവി തളങ്കര.

മൊഗ്രാൽ : ഇന്നത്തെ വിവരസാങ്കേതിക- ഡിജിറ്റൽ യുഗത്തിൽ യുവ പണ്ഡിതന്മാർക്ക് വലിയ ഉത്തരവാദിത്തങ്ങളുണ്ടെന്നും,സോഷ്യൽ മീഡിയയിലൂടെയും പുതിയ സാങ്കേതിക വിദ്യകളിലൂടെയും തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുമ്പോൾ യഥാർത്ഥ അറിവുകൊണ്ട് അതിനെ പ്രതിരോധിക്കാൻ യുവ പണ്ഡിത സമൂഹത്തിന് കഴിയണമെന്നും അബ്ദുൽ മജീദ് ബാഖവി തളങ്കര അഭിപ്രായപ്പെട്ടു. വലിയുള്ളാഹി അറബി ഹാജി(റ)മൊഗ്രാൽ മഖാo ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച "യുവ പണ്ഡിത സദസ്സ്'' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഉറൂസുകൾ കേവലം ആചാരമല്ല,മറിച്ച് മഹത്തുക്കളുടെ ജീവിതത്തെ ഓർക്കാനും,അവരുടെ വഴി പിന്തുടരാനുമുള്ള വേദികളാണ്.ഇസ്ലാമിക ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നത് ചെറുപ്പക്കാരായ പണ്ഡിതന്മാരായിരുന്നു. അറിവും യുവത്വത്തിന്റെ ഊർജ്ജവും ഒത്തുചേരുമ്പോഴാണ് സമൂഹത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്ഥലം ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. മഹമൂദ് സഅദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.ഹാഫിള് ആരിഫ് അശ്ഹരി ഖിറാഅത്ത് നടത്തി.എം എ മൂസ സ്വാഗതം പറഞ്ഞു.അയ്യൂബ് ബാഖവി ആമുഖപ്രഭാഷണം നടത്തി.

ചടങ്ങിൽ യുവ പണ്ഡിതരായ റിയാസ് അശ്ശാഫി(റെയിഞ്ച് സെക്രട്ടറി) ജമാൽ സഖാഫി,ലത്തീഫ് സഖാഫി,ജംഷാദ് ബാഖവി,അഷ്റഫ് സഅ ദി,അബ്ദുൽ ഖാദർ സഖാഫി,മുസ്രിഫ് ഫൈസി,ഹാരിസ് ദാരിമി, യൂസഫ് സഅദി, കമാലുദ്ദീൻ അദ്നവി, ഫയാസ് അൽ മർശിദി, യൂസഫ് റഈസി, അക്ബർ ഹുദവി, അസൈനാർ മൗലവി കന്തൽ,രിഫാഈ ദാരിമി എന്നിവർ ആശംസകൾ നേർന്നു.

 തുടർന്ന് യുവ പണ്ഡിതന്മാരെ ഷാൾ അണിയിച്ചും,മെമെന്റോ നൽകിയും  ആദരിച്ചു. ഖത്തീബ് അബ്ദുൽറഹിമാൻ ഫൈസി,അബൂബക്കർ മൗലവി,ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല കുഞ്ഞി സ്പിക്,സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ,ബി എ മുഹമ്മദലി,കെഎം ഇബ്രാഹിം കൊപ്പളം,കെ അറബി കൊപ്പളം എം ഖാലിദ് ഹാജി,ടി എം ശുഹൈബ്,സി എം ഹംസ,എംജിഎ റഹ്മാൻ, ടി കെ അൻവർ,ആരിഫ് എൻജിനീയർ,ബി കെ അൻവർ കൊപ്പളം എന്നിവർ യുവ പണ്ഡിതന്മാരെ ഷാൾ അണിയിച്ചു. മൊഗ്രാലിലും പരിസരപ്രദേശത്തുമുള്ള ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവർ സംബന്ധിച്ചു.മുഹമ്മദ് കുഞ്ഞി മൈമൂൺ ന ഗർ നന്ദി പറഞ്ഞു.

ഫോട്ടോ:വലിയുള്ളാഹി അറബി ഹാജി(റ) മുഗ്രാൽ മഹാമൂർത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച യുവ പണ്ഡിത സദസ്സ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments