* പോക്കറ്റിൽ 5000 രൂപയെത്തും,* *വിവരങ്ങൾ രഹസ്യം..!* *അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ* *പാരിതോഷികവുമായി വിജിലൻസ്*
സംസ്ഥാനത്ത് അഴിമതി തുടച്ചുനീക്കാൻ കടുത്ത നടപടികളുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ (VACB). സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 'പ്രോജക്‌ട് സീറോ' (Project Zero) എന്ന പുതിയ മാസ് ആക്ഷൻ പദ്ധതി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു.
അഴിമതി നടക്കുന്ന ദൃശ്യങ്ങൾ മൊബൈലിലോ മറ്റോ പകർത്തി വിജിലൻസിന്റെ ഔദ്യോഗിക പോർട്ടലിൽ അപ്ലോഡ് ചെയ്യുന്ന പൊതുജനങ്ങൾക്ക് 5,000 രൂപ പാരിതോഷികം നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
അടുത്തിടെ ലഹരിമാഫിയക്കെതിരെ പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ- ദ നാർക്കോ ഹണ്ട്' എന്ന പദ്ധതിക്ക് തൊട്ടുപിന്നാലെയാണ് അഴിമതിക്കെതിരെയുള്ള വിജിലൻസിന്റെറെ ഈ വലിയ നീക്കം. വിജിലൻസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് മന്ത്രി വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments