Breaking News

*കോഴിക്കോട് വിദ്യാർത്ഥി വെടിയേറ്റ് മരിച്ച നിലയിൽ;**സ്വയം വെടിവെച്ചതാകാം എന്ന് പോലീസ്*

കോഴിക്കോട് : പന്തീരാങ്കാവിൽ വിദ്യാർത്ഥിയെ വെടിയേറ്റ് മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. പാറക്കുളത്തെ മനാൽ ഹൗസിൽ കാർത്തിക് (19) ആണ് മരിച്ചത്. തൊണ്ടയാട് റൈഫിൾ  ക്ലബ്ബിൽ അംഗമായിരുന്നതിനാൽ ലൈസൻസ് ഉള്ള തോക്ക് കാർത്തികിന്റെ കൈവശമുണ്ടായിരുന്നു. ഇത് ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

നെറ്റിയിൽ വെടിയുണ്ട തറച്ച അടയാളമുണ്ട്. മുറിക്കുള്ളിൽ നിന്ന് തോക്കിൽ ഉപയോഗിക്കുന്ന ഒരു തിരയുടെ കവർ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ശേഷം വീട്ടിലെത്തിയ മാതാപിതാക്കളാണ് മുകൾ നിലയിൽ അകത്തുനിന്ന് കുറ്റിയിട്ട മുറിയിൽ രക്തത്തിൽ കുളിച്ച് നിലയിൽ കാർത്തിക്കിനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. അബദ്ധത്തിൽ പൊട്ടിയതാണോ അതോ സ്വയം വെടിയുതിർത്തതാണോ എന്നുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments