Breaking News

*പര്യത്തുകാവിൽ കുടിയൊഴിപ്പിച്ചേ പറ്റൂവെന്ന് ഹൈക്കോടതി; രണ്ടാഴ്ചത്തെ സാവകാശം നൽകി*

കൊച്ചി :  കിഴക്കമ്പലം പര്യത്തുകാവിൽ സുപ്രീംകോടതി വിധി അന്തിമമെന്ന് ഹൈക്കോടതി. സുപ്രീംകോടതി വിധി പ്രകാരം അവിടെനിന്ന് കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പിലാക്കാനായി രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി അനുവദിക്കുകയും ചെയ്തു.സംസ്ഥാനത്ത് പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന് മുന്നിലെ ആദ്യ വെല്ലുവിളിയായ പര്യത്തുകാവിലെ കുടിയൊഴിപ്പിക്കൽ മാറിയിരുന്നു.

ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത് സർക്കാരിന് താത്കാലിക ആശ്വാസമാണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങളുമായും കോടതിയിൽനിന്ന് അനുകൂല ഉത്തരവ് നേടിയവരുമായും ചർച്ചകൾ നടത്തി പ്രശ്‌ന പരിഹാരം കണ്ടെത്താൻ സർക്കാരിന് അവസരം ലഭിക്കും.

പ്രശ്‌ന പരിഹാരങ്ങൾക്ക് മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതല്ലപ്പെടുത്തിയിട്ടുണ്ട്. ഉന്നതി ഒഴിപ്പിക്കൽ സംബന്ധിച്ച് സർക്കാരിനു ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി റോജി എം. ജോൺ പറഞ്ഞിരുന്നു. കോടതി വിധി അനുകൂലമല്ലെങ്കിൽ താമസക്കാരായ മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ ഉന്നതി സന്ദർശിച്ച് താമസക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ സി.പി.എം. സംസ്ഥാന സെകട്ടറി എം.വി. ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം സി.എൻ. മോഹനനും തിങ്കളാഴ്ച പര്യത്ത്കാവ് സന്ദർശിച്ചേക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments