*മുളിയാർ ഗ്രാമ പഞ്ചായത്ത് വിരമിക്കുന്ന അധ്യാപർക്ക് യാത്രയയപ്പ് നൽകി*
ബോവിക്കാനം : മുളിയാർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ മുളിയാർ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഉദുമ നിയോജക മണ്ഡലം എം.എൽ.എ കെ. നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രേമലത സ്വാഗതം പറഞ്ഞു.
വിവിധ സ്‌കൂളുകളിൽ നിന്നും വിരമിക്കുന്ന വി.എം കൃഷ്ണ പ്രസാദ്, പി. പ്രേമ ബിന്ദു, കെ. ഉണ്ണി കൃഷ്ണൻ നായർ, എ. ജയചന്ദ്രൻ, കെ.ടി അബ്ദുസ്സലാം, കെ.വി സത്യൻ, വി. പത്മനാഭൻ, കെ.എം സുകുമാരി, ആയിഷ ടീച്ചർ എന്നിവർക്കുള്ള സ്നേഹോപഹാരം എം.എൽ.എ കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ പുഷ്പകുമാരി, മുൻ പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ഹനീഫ പൈക്ക, അനീസ മൻസൂർ മല്ലത്ത്, അംഗങ്ങളായ റുഷ്ദ റസ്സാഖ്, ആയിഷ റഹ്‌മാൻ, ലുബ്‌ന മുനീർ, എം. അനന്യ, എം. ഉല്ലാസ്, നിമ്യ മനോജ്, ടി. രേണുക, കെ. പ്രഭാകരൻ, ഇ. മോഹനൻ, ജയകൃഷ്ണൻ മാസ്റ്റർ, രമേശൻ മുതലപ്പാറ, മിസിരിയ റഫീഖ്, നസീർ മൂലടുക്കം, ആസൂത്രണ സമിതി വൈസ് ചെയർമാൻ ബി.എം അബൂബക്കർ, അംഗം ശരീഫ് കൊടവഞ്ചി സംസാരിച്ചു.
ഫോട്ടോ : മുളിയാർ പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകളിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ യാത്രയയപ്പ് ഉദുമ നിയോജക മണ്ഡലം എം.എൽ.എ കെ. നീലകണ്ഠൻ പരിപാടി ഉദ്ഘാടനം ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments