Breaking News

*പാചകം ചെയ്യുന്നതിനിടെ അടുപ്പിൽനിന്ന് വസ്ത്രത്തിലേക്ക് തീപടർന്നു; പൊള്ളലേറ്റ വീട്ടമ്മ മരിച്ചു*

ചേർത്തല : പാചകം ചെയ്യുന്നതിനിടെ അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ വടക്കേവെളിയിൽ ശ്രീക്കുട്ടി (45) യാണ് മരിച്ചത്. 18-ന് രാവിലെ ഒൻപതരയോടെയായിരുന്നു സംഭവം.

പഴയ വീട്ടിലെ അടുക്കളയിലെ വിറകടുപ്പിൽ തീപിടിപ്പിച്ചശേഷം, എന്തോ സാധനം മുകളിൽ നിന്ന് എടുക്കാൻ അടുപ്പിന്റെ വശത്ത് കയറിയപ്പോൾ ശ്രീക്കുട്ടിയുടെ വസ്ത്രത്തിലേക്ക് തീപടരുകയായിരുന്നു. വീട്ടിൽ മറ്റാരുമില്ലായിരുന്നു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് ശ്രീക്കുട്ടി മരിച്ചത്. ഭർത്താവ്: ചന്ദ്രശേഖരൻ നായർ. മകൻ: അഭിജിത് (ടി.എം.എം.സി. ചേർത്തല).



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments