Breaking News

നെല്ലിക്കുന്ന് മുഹിയദ്ധീൻ പള്ളി റോഡ്,കോളിന്റടിയിൽ മാലിന്യങ്ങൾ മല പോലെ…

കാസർകോഡ് : നെല്ലിക്കുന്ന് മുഹിയദ്ധീൻ പള്ളി റോഡ് കോളിന്റടിയിൽ മാലിന്യങ്ങൾ മല പോലെ കൂടിയിരിക്കുന്നു.ഇതുവഴി കാൽനട യാത്രക്കാരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മൂക്ക് പൊത്താതെ സഞ്ചരിക്കുവാൻ കഴിയുകയില്ല.പരിസരത്ത് താമസിക്കുന്നവർക്കും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു.മുനിസിപ്പാലിറ്റി റവന്യുവിന്റെ അതീനതയിലുള്ള സ്ഥലമാണിത്.എന്നിട്ടു പോലും അവർക്ക് അതിനൊരു പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല.കാടുകൾ മൂടിക്കിടക്കുന്നതിനാൽ പാമ്പുകൾക്ക് വസിക്കുവാനും റോഡിലൂടെ ഇഴഞ്ഞ് പോകുന്നതും നാട്ടുകാർക്ക് ഭീഷണിയായി മാറിയിരിക്കുന്നു.തൂഫാൻസ് നെല്ലിക്കുന്ന്,സ്റ്റാക്സ് നെല്ലിക്കുന്ന്,നെല്ലിക്കുന്ന് സ്പോർട്ടിംഗ് എന്നീ ക്ലബ്ബുകൾ മുൻ ജില്ലാ കലക്ടർക്കും,എം.എൽ.എയ്ക്കും,മുനിസിപ്പാലിറ്റിക്കും ഇതിനെതിരെ പരാതി നൽകിയിട്ടും അതിനൊരു പരിഹാര നടപടി ഇതുവരെ ഉണ്ടായിട്ടില്ലായെന്ന് നാട്ടുകാരും,ക്ലബ്ബുകളുടെ ഭാരവാഹികളും പറയുന്നത്.

            ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കാരണം തെരുവ് നായ്ക്കളും,പാമ്പുകളും പെരുകുന്നുണ്ട്.നായ്ക്കളുടേയും,പാമ്പുകളുടേയും ശല്യം കാരണം സന്ധ്യാ സമയമായാൽ ഇതുവഴി നടന്നു പോകാനോ,ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാനോ പറ്റാത്ത അവസ്ഥയാണ് .രാവിലെ മദ്റസയിൽ പോകുന്ന കുട്ടികൾക്ക് തെരുവ് നായ്ക്കളും,പാമ്പുകളും ഭീഷണിയായി മാറിയിരിക്കുകയാണ്.സ്കൂളുകൾ അവധി കഴിഞ്ഞ് തുറന്നാൽ ഇതിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.അതു കൊണ്ട് കുന്നു കൂടി കിടക്കുന്ന മാലിന്യങ്ങൾ ഇവിടെ നിന്നും നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം .ഇവിടെ കൂമ്പാരമായി കിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് അവിടെ ഒരു അങ്കണവാടിയോ,ലൈബ്രറിയോ,ക്ലബ്ബോ നിർമ്മിക്കുവാൻ അധികാരികളോട് പറഞ്ഞിട്ട് പോലും ഒരു അനക്കവുമില്ലാതിരിക്കുകയാണ്.ഇവിടത്തെ മാലിന്യങ്ങൾ മഴ പെയ്താൻ ഒഴുകി ഓടയിലേക്ക് വീഴുകയും,മഴവെള്ളം പോകാനാവാതെ കെട്ടിക്കിടന്ന് റോഡിലേക്ക് വെള്ളമൊഴുകി പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്.
              ഇവിടെ നിന്നും മാലിന്യങ്ങൾ കാക്കകൾ കൊത്തിയെടുത്ത് പരിസര വാസികളുടെ കിണറുകളിലും,വീട്ടു മുറ്റത്തും കൊണ്ടിടുന്നു.വാർഡ് കൗൺസിലർ അബ്ദുന്റെ നാട്ടിലെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കുവാൻ ആരും മുന്നോട്ട് വരുന്നില്ലായെന്നതാണ് വാസ്തവം.ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളിൽ നിന്നും രോഗങ്ങൾ പടരുമോയെന്ന് ആശങ്കപ്പെടുകയാണ് നാട്ടുകാർ.ഇതിനെതിരെ വേണ്ടപ്പെട്ട അധികാരികൾ പരിഹാരം കാണണമെന്ന് രോഷാകുലരായ നാട്ടുകാർ ആവശ്യപ്പെടുകയാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments