ഫുൾ എ പ്ലസ് നേടി നാടിന് അഭിമാനമായി ഫാത്തിമ അഹ്സൻ റാസ
കാസർകോഡ് : കേരള സംസ്ഥാന ഹയർ സെക്കണ്ടറി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടി നാടിനും,വീടിനും അഭിമാനമായി മാറിയിരിക്കുകയാണ് നെല്ലിക്കുന്ന് കടപ്പുറം ഫിർദൗസ് നഗറിലെ ഫാത്തിമ അഹ്സൻ റാസ.96% മാർക്കോടു കൂടി ഉന്നത വിജയം കരസ്ഥമാക്കി.
ഹഖീം കളനാടിന്റേയും റിഷാനാ (സോൾക്കർ)യുടേയും മകളാണ് ഫാത്തിമ അഹ്സൻ റാസാ.കഠിനമായ പ്രയത്നത്തിലൂടെ നേടിയെടുത്ത വിജയമാണിതെന്ന് ഫാത്തിമ പറയുന്നു.ലക്ഷ്യബോധമുണ്ടെങ്കിൽ എവിടെയും വിജയിക്കുവാൻ കഴിയുമെന്ന് ഫാത്തിമ പറയുന്നു.
രാത്രിയും,പകലും ഇരുന്ന് പഠിച്ച് നേടിയതാണ് ഈ നേട്ടം.ഫാത്തിമയുടെ വിജയം വീട്ടുകാർക്കും,കുടുംബക്കാർക്കും ഒരുപോലെ സന്തോഷം പകരുന്നതാണ്.ചെമനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിക്കുന്നത്.സ്കൂളിലെ അധ്യാപകരിലും,സഹപാഠികളിലും ഏറെ സന്തോഷമായി മാറിയിരിക്കുകയാണ്.ഈ സ്കൂളിന്റെ അഭിമാനത്തിന്റെ യശസ്സുയർത്തി കാണിച്ച വിദ്യാർത്ഥിനിയാണ് ഫാത്തിമ.ഇപ്പോൾ നീറ്റ് പരീക്ഷയും,കീം പരീക്ഷയുമെഴുതി കാത്തിരിക്കുകയാണ്.ഇനിയും ഉന്നതിയിലേക്കെത്തട്ടേയെന്ന് നാട്ടുകാരും കുടുംബവും ആശംസിക്കുകയാണ്.നെല്ലിക്കുന്നിലെ സോൾക്കറിന്റെ പേരമകളാണ് ഫാത്തിമ അഹ്സൻ റാസാ.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments