*ട്രമ്പിന് തിരിച്ചടി ഇറാൻ യുദ്ധാധികാര പ്രമേയം യു.എസ് ജനപ്രതിനിധി സഭ തള്ളി; വോട്ടെടുപ്പ് ടൈ ആയി*
വാഷിംഗ്ടണ്‍ : ഇറാൻ യുദ്ധാധികാര പ്രമേയം യു.എസ് പ്രതിനിധി സഭയില്‍ പരാജയപ്പെട്ടു. പ്രമേയത്തിന് അനുകൂലമായും പ്രതികൂലമായും 212 വോട്ടുകള്‍ വീതം ലഭിച്ചതിനെ തുടർന്നാണ് ഇത് തള്ളിയത്.
യു.എസ് സഭയിലെ നിയമപ്രകാരം വോട്ടുകള്‍ തുല്യമായി വന്നാല്‍ (Tie) പ്രമേയം പരാജയപ്പെട്ടതായി കണക്കാക്കും. ഭരണകക്ഷിയിലെ ഭിന്നതയും വോട്ടെടുപ്പില്‍ പ്രകടമായി. റിപ്പബ്ലിക്കൻ പ്രതിനിധികളായ തോമസ് മാസി, ബ്രയാൻ ഫിറ്റ്സ്‌പാട്രിക്, ടോം ബാരറ്റ് എന്നിവർ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കൊപ്പം പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ ഡെമോക്രാറ്റിക് പാർട്ടിയില്‍ നിന്ന് ജാരെഡ് ഗോള്‍ഡൻ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തു
ഇറാൻ-യു.എസ് യുദ്ധം നിലവില്‍ ഒരു താല്‍ക്കാലിക വെടിനിർത്തലിലാണെങ്കിലും (Ceasefire) ഇരുപക്ഷവും തമ്മിലുള്ള സമാധാന ചർച്ചകള്‍ പരാജയപ്പെട്ട് ഏത് നിമിഷവും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാവുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനില്‍ നടത്തിയ കടുത്ത വ്യോമാക്രമണത്തോടെയാണ് (‘ഓപ്പറേഷൻ എപിക് ഫ്യൂരി’) ഈ വൻ യുദ്ധം ആരംഭിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments