Breaking News

ആയിരത്തിലധികം രോഗികള്‍ക്ക്‌ സാന്ത്വനമേകി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്‌.

 
പ്രസിഡന്റ്: ഷാഫി നാലപ്പാട്

കാസര്‍കോട്‌ : സ്ഥിരം പൊജക്‌ടുകളായ ഡയാലിസിസ്‌ യൂണിറ്റ്‌, ആംബുലന്‍സ്‌ സര്‍വ്വീസ്‌ എന്നിവയിലൂടെ സാമ്പത്തികമായി അവശതയനുഭവിക്കുന്ന ആയിരത്തിലധികം രോഗികള്‍ക്ക്‌ സാന്ത്വനമേകി ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ ചന്ദ്രഗിരി.

2020ില്‍ കോവിഡ്‌ കാലത്ത്‌ ആരംഭിച്ച സൗജന്യ ആംബുലന്‍സ്‌ സര്‍വ്വീസ്‌ ഇന്ന്‌ സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ രോഗികള്‍ക്ക്‌ ആശ്വാസമായി മാറുകയാണ്‌. ബാംഗ്ലൂര്‍, മംഗലാപുരം, എറണാകുളം, കോഴിക്കോട്‌ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്കും അവിടെ നിന്ന്‌ തിരിച്ചും നിരവധി രോഗികളാണ്‌ ആംബുലന്‍സ്‌ സേവനം ഉപയോഗപ്പെടുത്തിയിട്ടുള്ളത്‌. ആംബുലന്‍സിന്‌ സ്ഥിരം ഡ്രൈവറില്ല. രോഗികളെയും മരണപ്പെട്ടവരെയും ക്ലബ്ബ്‌ അംഗങ്ങള്‍ തന്നെ സ്വയം ഡ്രൈവ്‌ ചെയ്‌താണ്‌ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കുന്നത്‌.

2022 മുതല്‍ മാലിക്‌ ദീനാര്‍ ആശുപത്രിയില്‍ ആരംഭിച്ച സൗജന്യ ഡയാലിസിസ്‌ യൂണിറ്റില്‍ 3 മെഷിനുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. തികച്ചും സൗജന്യമായാണ്‌ ഈ രണ്ട്‌ സേവനങ്ങളും ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ ചെയ്‌തു കൊണ്ടിരിക്കുന്നത്‌. കഴിഞ്ഞ പത്ത്‌ വര്‍ഷത്തെ ക്ലബ്ബ്‌ പ്രവര്‍ത്തന കാലയളവില്‍ 13 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും 20ലധികം വീടുകള്‍ക്ക്‌ റിപ്പയര്‍ ചെയ്യുന്നതിനായുള്ള സാമ്പത്തിക സഹായങ്ങളും നല്‍കി. അതോടൊപ്പം തന്നെ രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്റര്‍, കട്ടിലുകള്‍, വാട്ടര്‍ ബെഡ്‌, മരുന്നുകള്‍ എന്നിവയും ക്ലബ്ബ്‌ സൗജന്യമായി നല്‍കി വരുന്നുണ്ട്‌.

രണ്ട്‌ പ്രളയകാലത്തും, വയനാട്‌ ഉരുള്‍ പൊട്ടല്‍ സംയത്തും ലക്ഷക്കണക്കിന്‌ രൂപയുടെ മരുന്നുകളും, ഭക്ഷണക്കിറ്റുകളും, വസ്‌ത്രങ്ങളുമായി ദുരന്തബാധിത മേഖലയില്‍ നേരിട്ട്‌ പോയി ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബ്‌ പ്രവര്‍ത്തകര്‍ സേവനം ചെയ്‌തിരുന്നു.

2026-27 ലെ ഭാരവാഹികളായി ഷാഫി നാലപ്പാട്‌ (പ്രസിഡണ്ട്‌) ഷാഫി എ.നെല്ലിക്കുന്ന്‌ (സെക്രട്ടറി) സി.ടി മുഹമ്മദ്‌ മുസ്‌തഫ (ട്രഷറര്‍) സുനൈഫ്‌ എം.എ.എച്ച്‌, മജീദ്‌ ബെണ്ടിച്ചാല്‍ (വൈസ്‌ പ്രസിഡണ്ടുമാര്‍) അന്‍വര്‍ ഷെംനാട്‌ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.


 സെക്രട്ടറി: ഷാഫി എ.നെല്ലിക്കുന്ന്

 ട്രഷറർ: മുസ്തഫ സി.ടി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments