ആലിയ അറബിക് കോളേജ് അധ്യാപകർക്ക് യാത്രയയപ്പ് നൽകി
പരവനടുക്കം : നീണ്ട 38 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ആലിയ അറബിക് കോളേജിൽ നിന്നും വിരമിക്കുന്ന എം. പി. മുഹമ്മദ്, അദ്ദേഹത്തോടൊപ്പം ഒന്നിച്ച് വിരമിക്കുന്ന അധ്യാപകരായ എം. പി. അബ്ദുൽ റഷീദ്, അയൂബ് വടുതല എന്നിവർക്ക് ആലിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
ആലിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ജനറൽ സെക്രട്ടറി എൻജിനീയർ സലാഹുദ്ധീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആലിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറി ഷഫീഖ് നസ്റുല്ലഹ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അൽ ആലിയ അലുംനി പ്രസിഡന്റ് അബ്ദുൽ സലാം ഉപ്പിനങ്ങാടി മുഖ്യാതിഥിയായിരുന്നു.
ചെമ്മനാട് പഞ്ചായത്ത് അംഗം മണികണ്ഠൻ, ആലിയ ഗ്രൂപ്പ് സെക്രട്ടറി ബദറുൽ മുനീർ, സി. ഒ. ഒ. അബ്ദുൽ റഹീം സി. എ, ഖലീലുല്ലാഹ്, മുഹമ്മദ് ഇഖ്ബാൽ, റഫീഖ് റഹ്‌മാൻ മൂഴിക്കൽ, അഷ്‌റഫ് ബായാർ, ടി. കെ. മുഹമ്മദ് അലി, ശരീഫ് കെ. ടി, അബ്ദുൽ സലാം, ബിലാൽ, ഷഹാന ബീവി, മുസ്തഫ മച്ചിനടുക്കം, ശരീഫ് സി. എൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ആലിയ വൈസ് പ്രിൻസിപ്പാൾ ഖലീൽ റഹ്‌മാൻ നദ്‌വി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. യാത്രയയപ്പ് സ്വീകരിച്ചുകൊണ്ട് വിരമിക്കുന്ന അധ്യാപകരായ എം. പി. മുഹമ്മദ്, എം. പി. അബ്ദുൽ റഷീദ്, അയൂബ് വടുതല എന്നിവർ മറുപടി പ്രസംഗം നടത്തി.
ചടങ്ങിൽ ആലിയ അറബിക് കോളേജ് പ്രിൻസിപ്പാൾ സൽമാനുൽ ഫാരിസ് ടി. കെ സ്വാഗതവും, ശംസുദ്ധീൻ ചിറാക്കൽ നന്ദിയും രേഖപ്പെടുത്തി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments