*ഭരണ വികാരം ഇല്ലെങ്കിൽ പിന്നെന്ത്? പിബി റിപ്പോർട്ട് തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി, ജനവികാരം അറിഞ്ഞുള്ള തിരുത്തൽ വേണം*
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന പിബി റിപ്പോർട്ട് തള്ളി സിപിഐഎം കേന്ദ്ര കമ്മിറ്റി. ന്യൂനപക്ഷ വോട്ടുകൾ അകന്നതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്ന് ബംഗാൾ ഘടകം. ജനവികാരം അറിഞ്ഞുള്ള തിരുത്തൽ വേണമെന്നും ആവശ്യമെങ്കിൽ പ്ലീനം വിളിക്കണമെന്നും അഭിപ്രായമുയർന്നു. തെരഞ്ഞെടുപ്പിന്റെ പൂർണ്ണ അവലോകനം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ.
താഴെ മുതൽ മേൽത്തട്ട് വരെ തിരുത്തൽ വേണം. താഴത്തട്ടിലുള്ള അവലോകനം പൂർത്തിയായ ശേഷം തീരുമാനം. ജൂൺ 5ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിശദമായി അവലോകനം ചെയ്യും. തിരഞ്ഞെടുപ്പിന്റെ പൂർണ്ണ അവലോകനം അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തിൽ. അതേസമയം തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎമ്മിൽ നേതൃത്വത്തിന് എതിരായ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്.
പിണറായി വിജയന്റെ വാക്കുകൾ ജനത്തെ പാർട്ടിയിൽ നിന്ന് അകറ്റിയെന്ന് ചാലക്കുടി ഏരിയാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. എറണാകുളത്ത് മുൻ മന്ത്രി പി രാജീവിന് എതിരെ രൂക്ഷവിമർശനമുയർന്നു.ചാലക്കുടി ഏര്യാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പിണറായി വിജയനും എതിരെ രൂക്ഷ വിമർശനമാണ് അംഗങ്ങൾ ഉന്നയിച്ചത്. സങ്കീർണമായ വിഷയങ്ങളിൽ എംവി ഗോവിന്ദന്റെ പ്രതികരണം പാർട്ടി അംഗങ്ങൾക്ക് പോലും മനസ്സിലാക്കാൻ പറ്റുന്നില്ല.
പിണറായി വിജയൻ പ്രതിപക്ഷനേതാവ് സ്ഥാനത്തിന് അനർഹനാണെന്നും അംഗങ്ങൾ പറഞ്ഞു. പാർട്ടിയിലെ വിമർശനങ്ങൾ വസ്തുതയാണെന്നും ഏതെങ്കിലും ഒരു വ്യക്തിക്ക് നേരെയാണ് വിമർശനം എന്നത് മാധ്യമസൃഷ്ടിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജൻ പറഞ്ഞു.à
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments