*തെരഞ്ഞെടുപ്പിലെ കനത്ത തോൽവി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു,*
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര അർലെക്കർ,
കണ്ണൂരിലുള്ള മുഖ്യമന്ത്രി, വൈകിട്ട് ഏഴ് മണിയോടെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു. പകരം സംവിധാനമാകുന്നത് വരെ ചുമതലയിൽ തുടരാൻ പിണറായിയോട് ഗവർണർ ആവശ്യപ്പെട്ടു.
നിയമസഭാ ഫലം വന്ന ശേഷം നാളെ ചേരാനിരുന്ന മന്ത്രിസഭാ യോഗവും വേണ്ടെന്നുവെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഓൺലൈനായി ചേർന്ന അവസാന മന്ത്രിസഭാ യോഗത്തിലും കുറഞ്ഞ ഭൂരിപക്ഷത്തിലെങ്കിലും ഭരണത്തുടർച്ചയുണ്ടാകുമെന്ന വിശ്വാസമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.
ഈ വിശ്വാസത്തിലായിരുന്നു ചൊവ്വാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരാമെന്ന് അറിയിച്ചതും. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ 13 മന്ത്രിമാർക്കടക്കം തോറ്റു. സിറ്റിങ് സീറ്റുകളിൽ ഉറച്ച വിജയപ്രതീക്ഷ അർപ്പിച്ച് വീണ്ടും കളത്തിലിറക്കിയ മന്ത്രിമാരാണ് കൂട്ടത്തോൽവി ഏറ്റുവാങ്ങിയത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments