*ക്വാറിയിൽ യുവാവ് മുങ്ങിമരിച്ചു; അപകടം സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ..!*
ആതവനാട് : ആതവനാട് പഞ്ചായത്തിലെ മാൽക്കോ ടെക്സ് സ്പിന്നിങ് മില്ലിന് സമീപമുള്ള ക്വാറിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. വൈരംകോട് അല്ലൂർ സ്വദേശി ഷഹൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അഞ്ചംഗ സുഹൃത്തുക്കളുടെ സംഘം ആതവനാട് ഭാഗത്തെ ക്വാറിയിലെത്തിയത്.
കന്നുകാലികളെ കുളിപ്പിക്കാൻ മറ്റും ഉപയോഗിക്കുന്ന ക്വാറിയിൽ അഞ്ചംഗ സംഘത്തിലെ രണ്ട് പേരാണ് കുളിക്കാനായി ഇറങ്ങിയത്. അഞ്ചാൾ പൊക്കത്തിലധികം വെള്ളമുണ്ടായിരുന്ന ആഴമേറിയ ക്വാറിയിൽ ചാടിയവരിൽ ഒരാൾ മാത്രമാണ് പിന്നീട് തിരികെ കയറിയത്. ഷഹൽ വെള്ളത്തിനടിയിലേക്ക് താഴുകയായിരുന്നു.
യുവാവ് മുങ്ങിത്താഴുന്നത് കണ്ട് ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ഉടൻ തന്നെ പ്രാഥമികമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും സ്കൂബാ ഡൈവേഴ്സും ചേർന്ന് നടത്തിയ രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ഷഹലിന്റെ മൃതദേഹം കണ്ടെടുത്തത്.
മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments