Breaking News

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും സ്കൂൾ ബാഗ് സൗജന്യമായി നൽകി വേലാശ്വരം ഗവൺമെന്റ് യു.പി.സ്കൂൾ പി.ടി.എ കമ്മിറ്റി. പഞ്ചായത്ത് പ്രസിഡണ്ട് വി.വി. തുളസി വിതരണ ഉദ്ഘാടനം നിർവഹിച്ചു.

കാഞ്ഞങ്ങാട് : ഒരു പ്രദേശത്തെ നാട്ടുകാരും, സന്നദ്ധ സംഘടനകളും, സാമൂഹ്യ പ്രവർത്തകരും സ്കൂൾ പി.ടി.എയും ഒന്നിച്ച് കൈകോർത്ത പ്പോൾ സഫലമായത് ഒരു സ്കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർഥി, വിദ്യാർഥിനി കൾക്കും സൗജന്യമായി സ്കൂൾ ബാഗ് നൽകുക എന്ന സ്വപ്നമാണ്. സംസ്ഥാനത്തുതന്നെ ഒരു സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ബാഗ് നൽകുക എന്ന ദൗത്യം യാഥാർത്ഥ്യമാക്കിയത് ഒരുപക്ഷേ വേലാശ്വരം ഗവൺമെന്റ് യു.പി സ്കൂൾ പി.ടി.എ കമ്മിറ്റിയാകാം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതോടെ ഒരു സ്കൂളിലെ വിദ്യാർത്ഥികളെല്ലാം ഒരേ നിറത്തിലും ഒരേ മേന്മയിലുമുള്ള ബാഗുകൾ ഉപയോഗിക്കുന്നത് കൊണ്ട് വിദ്യാർത്ഥികൾക്കിടയിലുള്ള അന്തരം ഒഴിവാക്കുന്നതിനും സാധിക്കുന്നു എന്നത് ഒരു വലിയ പ്രത്യേകതയാണ്. സ്കൂളിൽ നടന്ന സൗജന്യ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. വി. തുളസി നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി. വിനോദ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. വി. സുകുമാരൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ. വി. സുനിൽകുമാർ, എസ്.എം. സി ചെയർമാൻ പി. പ്രകാശൻ, സീനിയർ അസിസ്റ്റന്റ് കെ.. ഉമാദേവി എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ ടി. വിഷ്ണു നമ്പൂതിരി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ. ശോഭന നന്ദിയും പറഞ്ഞു. തുടർന്ന് അടുത്ത അധ്യയന വർഷത്തേക്കുള്ള  പാഠപുസ്തക വിതരണവും നടന്നു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments