Breaking News

*ഒറ്റപ്പാലത്ത് സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നു; യുവതിയും ആൺസുഹൃത്തും പിടിയിൽ*

ഒറ്റപ്പാലം : സ്വന്തം വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞ യുവതിയും സുഹൃത്തും പൊലീസിന്റെ പിടിയിലായി. മണപ്പാടം സ്വദേശിനിയായ 26-കാരി ശ്രുതിയും കിഴക്കഞ്ചേരി സ്വദേശിയായ 28 -കാരൻ ലിന്റോ കുര്യാക്കോസ് എന്നയാളുമാണ് അറസ്റ്റിലായത്.

വിവാഹിതയും രണ്ട് മക്കളുടെ മാതാവുമായ ശ്രുതി, വീട്ടിലുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കി ആൺസുഹൃത്തോടൊപ്പം ഒളിവിൽ പോയതായാണ് കേസ്. യുവതിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരെയും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചിരുന്നുവെന്നാണ് സൂചന.
മലപ്പുറം ന്യൂസ്‌.
പിടിയിലായ ലിന്റോ കുര്യാക്കോസിന് മുമ്പും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയതടക്കമുള്ള കേസുകളിൽ ഇയാൾ പ്രതിയാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments