കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : കേന്ദ്ര ഗവൺമെന്റിന്റെ തുടർച്ചയായുള്ള രാസവള വിലവർദ്ധനവിലും പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനവിലും പ്രതിഷേധിച്ച് കേരള കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. പൊതുയോഗം കർഷകസംഘം കാസർഗോഡ് ജില്ല വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം കാഞ്ഞങ്ങാട് ഏരിയ പ്രസിഡണ്ട് പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. വി. സുരേന്ദ്രൻ, എൻ. ഗോപി, പി. ജ്യോതിബസു എന്നിവർ സംസാരിച്ചു. കെ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments